Tuesday, December 24, 2024

HomeCrimeഭര്‍ത്താവിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ പാളി; നവവധു ജീവനൊടുക്കി

ഭര്‍ത്താവിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ പാളി; നവവധു ജീവനൊടുക്കി

spot_img
spot_img

കമ്പം: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താനും പിടിയിലാകുമെന്നു ഭയന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്താണ് സംഭവം.

കമ്പം സ്വദേശി ഭുവനേശ്വരി(21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ (24) കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. നവംബര്‍ പത്തിനായിരുന്നു ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം. പൊലീസില്‍ ചേരാന്‍ പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു ഭുവനേശ്വരിയുടെ വിവാഹം. തനിക്ക് ഇനി ജോലിക്കു പോകാന്‍ കഴിയില്ലെന്ന തോന്നലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കാനായി ഭുവനേശ്വരിയെ പ്രേരിപ്പിച്ചത്.

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍, തന്റെ പരിചയത്തില്‍പെട്ട നിരഞ്ജനെ (ആന്റണി20) ഭുവനേശ്വരി സമീപിച്ചു. ഇതിനായി 3 പവന്റെ സ്വര്‍ണമാല പണയം വച്ച് 75,000 രൂപയും നല്‍കി. ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്നു തീരുമാനിച്ച പദ്ധതിപ്രകാരം ഈ മാസം 2 ന് ഭര്‍ത്താവിനെയും കൂട്ടി ഭുവനേശ്വരി സ്‌കൂട്ടറില്‍ തേക്കടി സന്ദര്‍ശിച്ചു.

തിരികെ പോകുംവഴി കാഴ്ചകള്‍ കാണുന്നതിനെന്ന പേരില്‍ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിച്ചു. അല്‍പദൂരം നടന്നു തിരികെ സ്‌കൂട്ടറിനടുത്തെത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടു. തുടര്‍ന്ന് ഗൗതം വാഹനം തള്ളിക്കൊണ്ട് മുന്നോട്ടു നടന്നു.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മര്‍ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു. തുടര്‍ന്ന് ഗൗതം പരാതിയുമായി കമ്പം പൊലീസിനെ സമീപിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നിരഞ്ജനു പുറമേ പ്രദീപ് (35), മനോജ് കുമാര്‍ (20), ആല്‍ബര്‍ട്ട് (28), ജയസന്ധ്യ (18) എന്നിവരും പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്നു വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ജീവനൊടുക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments