Monday, December 23, 2024

HomeCrimeബ്രിട്ടണിൽ കാമുകിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന്   ജീവപര്യന്തം തടവ്

ബ്രിട്ടണിൽ കാമുകിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന്   ജീവപര്യന്തം തടവ്

spot_img
spot_img

ലണ്ടൻ: ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാൻഡ്‌സിലെ വീട്ടിൽ വെച്ച് കാമുകിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനെ യു.കെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് തരൺജീത് ചാഗർ എന്നറിയപ്പെടുന്ന തരൺജീത് റിയാസിനെ കൊലപ്പെടുത്തിയ കേസിൽ ലെസ്റ്റർ നിവാസിയായ 50കാരൻ രാജ് സിദ്‌പാര കുറ്റക്കാരനാണെന്ന് വിധിച്ചു.

ലീസെസ്റ്റർഷെയർ പൊലീസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 21 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഗാർഹിക പീഡനക്കേസായാണ് പൊലീസ് വിശേഷിപ്പിച്ചത്. തരൺജീതും സിദ്പാരയും അഞ്ച് മാസത്തോളമായി ഒന്നിച്ചായിരുന്നു താമസം. മെയ് 6ന് ഉച്ചകഴിഞ്ഞ് തർബത്ത് റോഡിലെ വീട്ടിലേക്ക് എമർജൻസി സർവിസിനായി വിളിച്ചപ്പോഴേക്കും തരൺജീത് മരിച്ചിരുന്നു.44 കാരിയായ തരൻജീത്തിൻ്റെ മുഖത്ത് കടുത്ത ആഘാതമേറ്റ അടയാളങ്ങളും തലച്ചോറിൽ രക്ത സ്രാവവും വാരിയെല്ലുകൾക്ക് ഒടിവും മറ്റു പരിക്കുകളും കണ്ടെത്തി.

കഴിഞ്ഞ ഒക്ടോബറിൽ സിദ്പാര നരഹത്യ കുറ്റം സമ്മതിച്ചെങ്കിലും അവളെ കൊല്ലാനോ ഗുരുതരമായി ഉപദ്രവിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു.’നിങ്ങൾ അവരെ ക്രൂരവും ദയയില്ലാത്തതുമായ രീതിയിൽ ആക്രമിച്ചുവെന്നത് വ്യക്തമാണ്. തുടർച്ചയായ ആക്രമണത്തിൽ തല്ലുകയും ചവിട്ടുകയും ചെയ്‌തു’ – ജഡ്‌ജി വില്യം ഹാർബേജ് കോടതിയിൽ പ്രതിയെ അഭിസംബോധന ചെയ്‌തുകൊണ്ട്പറഞ്ഞു.സിദ്പരക്ക് ‘ആൽക്കഹോൾ ഡിപൻഡൻസ് സിൻഡ്രോം’ ഉണ്ടെന്നും മുൻ കാമുകിമാരെയും അവരുമായി ബന്ധമുള്ള ആളുകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുൾപ്പെടെ 46 കുറ്റകൃത്യങ്ങളിൽ 24 എണ്ണത്തിൽ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള മൂവ്മെന്റായ ‘വൈറ്റ് റിബൺ ഡേ’യെ പിന്തുണച്ചത് ലീസെസ്റ്റർഷയർ പൊലീസ് ഭാഗഭാക്കായതിനു പിന്നാലെയാണ് സിദ്‌പരയുടെ ശിക്ഷാവിധി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments