Sunday, February 23, 2025

HomeCrimeഇലക്ട്രോണിക് ഉപകരണങ്ങളെന്ന പേരിലെത്തിച്ച പാഴ്സലിൽ ലഭിച്ചത് യുവാവിന്റെ മൃതദേഹം

ഇലക്ട്രോണിക് ഉപകരണങ്ങളെന്ന പേരിലെത്തിച്ച പാഴ്സലിൽ ലഭിച്ചത് യുവാവിന്റെ മൃതദേഹം

spot_img
spot_img

അമരാവതി : ഇലക്ട്രോണിക് ഉപകരണങ്ങളെന്ന പേരിൽ വീട്ടമ്മയ്ക്ക് ലഭിച്ച പാഴ്സലിൽ യുവാവിന്റെ മൃതദേഹം.പാഴ്‌സലിൽ വന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പെട്ടി തുറന്നപ്പോൾ മൃതദേഹം കണ്ട് വീട്ടുകാർ ഞെട്ടി ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ നാഗതുളസി എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്.സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാഗ തുളസി വീടുനിർമാണത്തിനു സഹായം തേടി ഒരു സംഘടനയെ സമീപിച്ചിരുന്നു. വീടിനു വേണ്ട തറയോടുകൾ അവർ നൽകുകയും ചെയ്തു.

വീണ്ടും സഹായം ചോദിച്ചപ്പോൾ ഫാനുകളും ബൾബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അയച്ചുകൊടുക്കാമെന്ന് സംഘടന അറിയിച്ചു.അടുത്ത ദിവസം, സംഘടന അയച്ചഉപകരണങ്ങളാണെന്നു പറഞ്ഞ് ഒരുയുവാവ് നാഗതുളസിയുടെ വീട്ടിൽപാഴ്സലെത്തിച്ചു. തുറന്നുനോക്കിയപ്പോഴാണ് അതിൽ ഒരുപുരുഷന്റെ മൃതദേഹം കണ്ടത്.ഭയന്നുപോയ യുവതിയുംകുടുംബവും പൊലീസിൽവിവരമറിയിച്ചു. കുടുംബത്തോട് 1.30കോടി രൂപ ആവശ്യപ്പെടുന്ന കത്തുംപാഴ്സലിൽനിന്നുകണ്ടെത്തിയിട്ടുണ്ട്. സ്‌ഥലത്തെത്തിയപൊലീസ് മൃതദേഹംആശുപത്രിയിലേക്കു കൊണ്ടുപോയി.45 വയസ്സുള്ള പുരുഷൻറെമൃതദേഹമാണ് പാഴ്സലിൽഉണ്ടായിരുന്നതെന്നും അതിനുനാലോ അഞ്ചോ ദിവസംപഴക്കമുണ്ടെന്നും പൊലീസ്അറിയിച്ചു. പാഴ്സൽ എത്തിച്ച ആളെതിരിച്ചറിയാനുള്ള ശ്രമത്തിലാണ്പൊലീസ്. സംഘടനയുടെഭാരവാഹികളോട് ചോദ്യം ചെയ്യലിന്ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments