Tuesday, December 24, 2024

HomeCrimeപ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു

പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു

spot_img
spot_img

ലഖ്‌നൗ: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതിയേയും ആക്രമണത്തിന് ഇരയായ യുവാവിനേയും പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ട് വര്‍ഷമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്.

യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറില്‍ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments