Saturday, March 29, 2025

HomeEditor's Pickസന്തോഷ രാജ്യം: അമേരിക്ക 24ഉം, കാനഡ 18-ാം സ്ഥാനത്തും, ഇന്ത്യ ഉഗാണ്ടയ്ക്കും പിന്നില്‍

സന്തോഷ രാജ്യം: അമേരിക്ക 24ഉം, കാനഡ 18-ാം സ്ഥാനത്തും, ഇന്ത്യ ഉഗാണ്ടയ്ക്കും പിന്നില്‍

spot_img
spot_img

ലോകത്തില്‍ സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങളുടെ സൂചികയില്‍ സന്തോഷ രാജ്യം: അമേരിക്ക 24ഉം, കാനഡ 18-ാം സ്ഥാനത്തും, ഇന്ത്യ ഉഗാണ്ടയ്ക്കും പിന്നില്‍. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യു.എന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രം പുറത്തിറക്കിയതാണ് റിപ്പോര്‍ട്ട്.

മുന്നേറ്റവുമായി ബഹ്‌റൈന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 147 രാജ്യങ്ങളില്‍ നിന്ന് 59ാം സ്ഥാനത്താണ് നിലവില്‍ ബഹ്‌റൈന്‍. 10ല്‍ 6.03 എന്ന ശരാശരി ജീവിത മൂല്യ നിര്‍ണയത്തോടെയാണ് നേട്ടം.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലാന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രായേല്‍, ലക്‌സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18-ാം സ്ഥാനത്തും ജര്‍മനി 22ഉം യു.കെ 23ഉം അമേരിക്ക 24ഉം സ്ഥാനത്തുമാണ്.

പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍, അയല്‍ രാജ്യമായ പാകിസ്താനും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈന ഏറെ മുന്നിലാണ്. 68-ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയാണ് റാങ്കിങ് കണക്കാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments