Sunday, December 22, 2024

HomeArticlesArticlesഇനി മക്കൾ ബി കെയർഫുൾ ! (ഡോ. മാത്യു ജോയിസ് )

ഇനി മക്കൾ ബി കെയർഫുൾ ! (ഡോ. മാത്യു ജോയിസ് )

spot_img
spot_img

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പരിരക്ഷ ഉറപ്പാക്കുന്ന നിയമ പരിഷ്‌കാരങ്ങൾ കേരളത്തിൽ നടപ്പാക്കാൻ പോകുന്നു. വീട് ഉപേക്ഷിച്ചു പോകാൻ വരട്ടെ. ഇതിനു വിശദീകരണം നൽകുന്ന മാതൃഭൂമി ദിനപ്പത്രത്തിന്റെ വാർത്താ റിപ്പോർട്ടിലേക്കു ഒരെത്തിനോട്ടം.

സംരക്ഷിക്കാത്ത മക്കളെ വീട്ടിൽനിന്ന് പുറത്താക്കാം; വയോജനക്ഷേമത്തിന് നിയമഭേദഗതി വരും

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ. വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ വേണം.

ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ‘സീനിയർ സിറ്റിസൺ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള മെയിന്റ…
ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് റൂൾസ്’ ഭേദഗതിക്കായി സർക്കാർ നിയോഗിച്ച സമിതി ശുപാർശചെയ്തു.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടർച്ചാവകാശിയെയും വീട്ടിൽനിന്നൊഴിവാക്കാൻ മുതിർന്ന പൗരന്മാർക്ക്
ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നൽകാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു കൈമാറണം.

അദ്ദേഹം 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതി ന്യായമെന്നു കണ്ടാൽ, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകും.

അതുലഭിച്ച് 30 ദിവസത്തിനകം വീട്ടിൽനിന്നു മാറിയില്ലെങ്കിൽ മജിസ്‌ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കാം. മജിസ്‌ട്രേറ്റിന്റെ
ഉത്തരവിനെതിരേയുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും..

വയോജനസുരക്ഷ ഉറപ്പാക്കാൻ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജില്ലകളിൽ സ്പെഷ്യൽ പോലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാർശയുണ്ട്.

രണ്ടുപേർ സ്ത്രീകളടക്കം അഞ്ച്‌ സാമൂഹികപ്രവർത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ കളക്ടർ നിർദേശിക്കും.

എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിശ്ചയിക്കാനും വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ
റിപ്പോർട്ടിൽ ശുപാർശചെയ്തു.
(courtesy : മാതൃഭൂമി online)

ഈ നിയമ ഭേദഗതി നടപ്പിലാക്കുമ്പോൾ അപ്രതീക്ഷിതമായ സാമൂഹ്യ വ്യതിയാനങ്ങൾക്കു വഴി തെളിച്ചേക്കും.

കേരളത്തിലെ നിരവധി വീടുകളിൽ മക്കളുടെ വെറുപ്പും പീഡനവും ഏറ്റു കഷ്ടപ്പെടുന്ന പ്രായമേറിയ മാതാപിതാക്കൾ, ആരോടും പറയാനാവാതെ ഉള്ളിന്റെ ഉള്ളിൽ തേങ്ങലുകളുമായി കഴിഞ്ഞു കൂടുന്നവരുണ്ട് . അരയും വയറും വരിഞ്ഞുടുത്തു, കഷ്ടപ്പെട്ട് സകല സുഖങ്ങളും ത്യജിച്ചു , മക്കളെ നല്ല നിലയിൽ ആക്കി കഴിഞ്ഞപ്പോൾ, പല വീടുകളിലും മക്കൾ അവരുടെ മാത്രം സുഖസൗകര്യങ്ങളിൽ ഒതുങ്ങി കഴിയുന്നവരുണ്ട്. ഇപ്പോൾ അവർക്കു പ്രായമായ മാതാപിതാക്കൾ ഒരു ഭാരമാണ് , പ്രാരാബ്‌ധമാണ്.

അങ്ങനെയുള്ളവർ മാതാപിതാക്കളുടെ അത്യാവശ്യ ചെലവുകൾക്ക് വേണ്ട പണം കൊടുക്കാനോ , ആരോഗ്യപരിപാലനത്തിനു വല്ലപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകാനോ , മരുന്ന് വാങ്ങിക്കൊടുക്കാനോ സന്മനസ് സ്നേഹത്തോടെ കാണിക്കാത്ത മക്കൾ നിരവധി പേർ.

അങ്ങനെയുള്ളവരെ നിലക്ക് നിർത്താൻ , ഈ നിയമഭേദഗതികൾ സഹായിക്കും.

പല കേസുകളും, കൗണ്ടർ കേസുകളും കൊണ്ട് കോടതികൾ നിറയുന്ന ദിവസ്സങ്ങൾ ആസന്നമാകും.

വീടുകളിൽ നിശബ്ദമായിരുന്ന നാറ്റ കേസുകൾ നാട്ടിൽ പാട്ടാകും.

മത മേലധ്യക്ഷന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും മുടന്തൻ ന്യായങ്ങളുമായി രംഗത്തെത്തും.

മാറ്റം അനിർവാര്യമാണ് . ഇത് പുതിയ നിയമമല്ല. നേരെ ചൊവ്വേ തുടർന്ന് പോരേണ്ടിയിരുന്ന ആചാര മര്യാദകളും, കർത്തവ്യങ്ങളും പുനഃസ്ഥാപിച്ചെടുക്കാൻ നിയമ പരിരക്ഷ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നതേയുള്ളു.

മക്കൾക്ക് അവരുടെ ഉത്തരവാദിത്വങ്ങൾ അടിവരയിട്ട് ഉറപ്പിക്കുന്നു. കുറെ പേർക്ക് നിയമം ഉറപ്പാക്കാൻ നടപടികൾ ഉണ്ടാകുമ്പോൾ, മറ്റുള്ളവരും ജാഗ്രത പാലിക്കും എന്ന് കാലം തെളിയിക്കട്ടെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments