Saturday, September 7, 2024

HomeArticlesArticlesപശ്ചിമ ബംഗാളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം (തിരഞ്ഞെടുപ്പ് വിശകലനം -3: രഞ്ജിത് നായർ)

പശ്ചിമ ബംഗാളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം (തിരഞ്ഞെടുപ്പ് വിശകലനം -3: രഞ്ജിത് നായർ)

spot_img
spot_img

കിഴക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സീറ്റ്‌ വിശകലനം ചെയ്യുമ്പോൾ കോൺഗ്രസ് ദുർബലം ആയി തീർന്ന മേഖലയിൽ സഖ്യ കക്ഷികളുടെ പിൻ ബലത്തിൽ ബംഗാളിലും ബിഹാറിലും ഒരു മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കാൻ ഇൻഡി സഖ്യത്തിന് കഴിയുന്നുണ്ട് .

ബംഗാളിൽ ബി ജെ പി കൂടുതൽ സീറ്റുകൾ നേടും എന്ന് തുടക്കത്തിൽ കരുതിയെങ്കിലും മമത ശക്തിയായ വെല്ലുവിളി ഉയർത്തുന്നു .ലോക് സഭയിൽ കൂടുതൽ സീറ്റ് നേടിയാൽ ബംഗാളിൽ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ബി ജെ പി ക്കു എളുപ്പമാകും .ബിഹാറിൽ പ്രചാരണ യോഗങ്ങളിൽ തേജസ്വി യാദവ് യുവാക്കളെ വൻ തോതിൽ ആകർഷിക്കുന്നു .

പക്ഷെ ജാതി സമവാക്യങ്ങൾ കൃത്യമായി പാലിച്ചു സീറ്റുകൾ ഘടക കക്ഷികൾക്ക് വിതരണം ചെയ്തു മുൻ തൂക്കം നിലനിർത്താൻ എൻ ഡി എ ക്കു കഴിയുന്നു എന്നാണ് അവസാന വിലയിരുത്തൽ .ജാർ ഖണ്ഡിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ തവണത്തെ ഫലം ഏറെ കുറെ ആവർത്തിക്കും എന്ന് കരുതപ്പെടുന്നു .

ഒഡിഷയിൽ ലോക സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമ സഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട് .തുടർച്ചയായി 5 തവണ ഭരണത്തിൽ ഉള്ള നവീൻ പട്നായിക്കിനെ ഭരണ വിരുദ്ധ വികാരം ബാധിക്കുന്നുണ്ട് .പക്ഷേ ഇത്തവണയും അദ്ദേഹത്തെ തോൽപ്പിച്ചു ഭരണത്തിൽ ഏറുക ബി ജെ പി ക്കു എളുപ്പമല്ല .എന്നാൽ ലോക് സഭയിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നില ബി ജെപി മെച്ചപ്പെടുത്തും എന്നുറപ്പാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments