മുംബൈ: കടല്‍ ജല നിരപ്പ് അപ്രതീക്ഷിത വേഗത്തില്‍ ഉയരുന്നതുമൂലം 2050-ഓടെ മുംബൈയിലെ പല സ്ഥലങ്ങളും മുങ്ങുമെന്ന് പഠനം.
വ്യവസായ കേന്ദ്രമായ നരിമാന്‍ പോയിന്‍റും സംസ്ഥാന സെക്രട്ടേറിയറ്റായ മന്ത്രാലയയും കുഫേ പരേഡുമുള്‍പ്പെടെ ദക്ഷിണ മുംബൈയുടെ വലിയ ഭാഗവും 2050 ഓടെ ജലത്തിനടിയിലാകുമെന്ന് മുംബൈ മുനിസിപ്പല്‍ കമീഷണര്‍ ഇഖ്ബാല്‍ സിങ് ചഹല്‍ പറഞ്ഞു.
കോസ്‌മോ പോളിറ്റന്‍ നഗരത്തിലെ എ, ബി, സി, ഡി വാര്‍ഡുകളുടെ 70 ശതമാനവും മുങ്ങും. അതോടെ, മുംബെയുടെ ഭൂപടത്തില്‍നിന്ന് അവ അപ്രത്യക്ഷമാകും.
പ്രകൃതി നിരന്തരം മുന്നറിയിപ്പ്് നല്‍കിയിട്ടും ആരും ഉണരുന്നില്ലെന്നും അടുത്ത ഘട്ടം ഭീകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
129 വര്‍ഷത്തിനിടെ ആദ്യമായാണ് നിസര്‍ഗ എന്ന ചുഴലിക്കാറ്റ് മുംബൈയില്‍ അടിച്ചുവീശിയത്. 15 മാസത്തിനിടെ മൂന്നു ചുഴലിക്കാറ്റുകള്‍ കൂടി സംഭവിച്ചു. അവക്കുപിറകെ അഞ്ചു മുതല്‍ 5.5 അടിവരെ നരിമാന്‍ പോയിന്‍റില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ടെന്നും മുംബൈ കാലാവസ്ഥാ രേഖ സമര്‍പിച്ച് ചഹല്‍ വ്യക്തമാക്കി.
ജൂണ്‍ ആറ്, ഏഴ് തീയതിക്കകം മണ്‍സൂണ്‍ എത്താറുള്ള മുംബൈയില്‍ ഇത്തവണ മേയ് 17ന് എത്തിയ ടോട്ടേ ചുഴലിക്കാറ്റിന്‍െറ തുടര്‍ച്ചയായി ഒറ്റ ദിവസം പെയ്തത് 214 മില്ലീമീറ്ററാണ്.