Sunday, December 22, 2024

HomeEditor's Pickപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് ; വോട്ടെണ്ണൽ 8ന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് ; വോട്ടെണ്ണൽ 8ന്

spot_img
spot_img

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും.

ഇരു മുന്നണികളും ഉപതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് മു്‌ന്നൊരുക്കങ്ങൽ തുടങ്ങിയിരുന്നു. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുക്കുകയെന്നത് കണ്ടറിയണം.

പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം നേരത്തെ പുറത്തിരക്കി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കൊണ്ടുള്ള തീയ്യതിയും പുറത്തിറക്കിയത്. ചാണ്ടി ഉമ്മൻ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഉറപ്പാണ്. നേരത്തെ മകൾ അച്ചു ഉമ്മൻ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇടതു മുന്നണി ജെയ്ക് സി തോമസിന്റെയും റെജി സക്കറിയയുടെയും പേരുകളാണ് പരിഗണിക്കുന്നത്. ഇതിൽ തന്നെ ജെയ്ക്കിനാണ് കൂടുതൽ സാധ്യത.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നിൽ കണ്ട് ഒരുക്കം തുടങ്ങാൻ സിപിഎം സെക്രട്ടേറിയറ്റി ധാരണയിലായിരുന്നു. പി ബി, സി സി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. 1970 മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മൻ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം നീണ്ട 53 വർഷവും അണമുറിയാതെ നൽകി. ജന മനസിൽ അലിഞ്ഞ് ചേർന്ന് ഉമ്മൻ ചാണ്ടി വിടവാങ്ങിയപ്പോൾ ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി. ഉമ്മൻ ചാണ്ടി അനുകൂല തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments