കൊച്ചി: വ്യാജ അവകാശവാദങ്ങളുന്നയിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് നിരവധി ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, ഡി.ഐ.ജി സുരേന്ദ്രന്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന്‍ മോഹന്‍ലാല്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റ് എന്നിവരോടൊപ്പമെല്ലാം മോണ്‍സണ്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്.
ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോണ്‍സണ്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരില്‍ ചിലര്‍ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
യാകൂബ് എന്നയാള്‍ മോണ്‍സണ് 25 ലക്ഷം കൈമാറിയത് ഡി.ഐ.ജി സുരേന്ദ്രന്‍റെ സാന്നിധ്യത്തിലാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. അനൂപ് എന്നയാള്‍ 2010 ല്‍ മോണ്‍സണ് 25 ലക്ഷം രൂപ കൈമാറിയത് കോണ്‍ഗ്രസ് നേതാവായിരുന്ന കെ. സുധാകരന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്നും പരാതിയുണ്ട്.
പുരാവസ്തുക്കളുടെ ഇടപാടില്‍ കിട്ടാനുള്ള വലിയ തുക സാങ്കേതിക തടസങ്ങള്‍ കാരണം മുടങ്ങിയ കിടക്കുകയാണെന്നും അത് ലഭിക്കാന്‍ ഡല്‍ഹിയില്‍ നീക്കങ്ങള്‍ നടത്തുന്നത് കെ. സുധാകരനാണെന്നും മോണ്‍സണ്‍ പറഞ്ഞിരുന്നത്രെ. മോണ്‍സന്‍റെ വീട്ടില്‍ വന്നപ്പോള്‍ കെ. സുധാകരനെ കാണുകയും എല്ലാം ശരിയാക്കാമെന്ന് സുധാകരന്‍ പറയുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു.
മോണ്‍സന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ട്രാഫിക് ഐ.ജി ലക്ഷമണ. മകളുടെ വിവാഹ നിശ്ചയ ദിവസമാണ് മോണ്‍സണ്‍ അറസ്റ്റിലാവുന്നത്. അന്നും ചടങ്ങുകള്‍ക്ക് ലക്ഷമണ ഉണ്ടായിരുന്നു.
ഉന്നതര്‍ക്ക് മോണ്‍സന്‍റെ തട്ടിപ്പുകളെ കുറിച്ച് അറിയുമായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം, മോണ്‍സന്‍റെ ഉന്നത ബന്ധങ്ങളുടെ വിശ്വാസ്യതയിലാണ് പണം നല്‍കിയതെന്നാണ് പരാതിക്കാര്‍ പറയുന്നു.
ടിപ്പുവിന്‍റെ സിംഹാസനം, യേശുവിനെ ഒറ്റിക്കൊടുത്തവര്‍ക്ക് കിട്ടിയ വെള്ളിക്കാശ്, മുഹമ്മദ് നബി ഉപയോഗിച്ച് വിളക്ക് തുടങ്ങിയ അപൂര്‍വ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നായിരുന്നു മോണ്‍സന്‍റെ അവകാശവാദം. പുരാവസ്തു ഇടപാടില്‍ കോടികള്‍ കിട്ടാനുണ്ടെന്ന് പറഞ്ഞ് നൂറുകോടിയേഗളം രൂപ ഇയാള്‍ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോണ്‍സണെ കൊച്ചി കൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.