Saturday, May 17, 2025

HomeEditor's Pickആധുനിക ഇസ്സ്രായേൽ ജനം (മാത്യു ചെറുശ്ശേരി)

ആധുനിക ഇസ്സ്രായേൽ ജനം (മാത്യു ചെറുശ്ശേരി)

spot_img
spot_img

ഒരുജനത ഒരൊറ്റജനത ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്സ്രായേൽ ജനത്തിന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന ജനത അത് വേറെആരുമല്ല ക്നാനായക്കാർ മാത്രം .

ആ ഒത്തൊരുമ ആ സ്നേഹം ആ നിശ്ചയ ധാർഢ്യം എന്തിന് രക്തശുദ്ധിപോലും അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നു. കലർപ്പില്ലാതെ അന്നും ഇന്നും അതിജീവിക്കുന്ന ജനം.

ഇടക്കൊന്നു ചിന്തിക്കാം ഇസ്രായേൽജനത്തെ ദൈവം നേരിട്ട് തിരഞ്ഞെടുത്തു. എന്തിന് ?. പാപം മൂലം നഷ്ട്ടപെട്ട തന്റെ മക്കളെ വീണ്ടെടുക്കുവാൻ ഒരുരക്ഷകനെ അയയ്ക്കും എന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുവാനും. ആരക്ഷകന് അതായതു ദൈവത്തിനുതന്നെ ഭൂമിയിൽ വന്നു പിറക്കുവാൻ പാകത്തിനുള്ള ഒരു ജനതയെ ഒരുക്കുവാനും .

പക്ഷെ അവരെ അത്രയ്ക്ക് ആർഭാടം ഉള്ളവരാക്കാതെ പകരം കഠിനമായ ഈജിപ്ത് അനുഭവങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി ഒരുക്കി വളർത്തിഎടുത്തു. അങ്ങനെ സ്വർണ്ണം ശുദ്ധിചെയ്ത് എടുക്കുന്നതുപോലെ ഒരു ജനത്തെ വാർത്തെടുത്തു. ആ ജനത്തിൽ അതേവംശത്തിൽത്തന്നെ രക്ഷകൻ പിറക്കുകയും. രക്ഷ നേടി കൊടുക്കുകയും ചെയ്തു. ഇത് സത്യമാണെന്നു ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ഇന്ന് ക്നാനായക്കാർ എന്നപേരിൽ മറ്റൊരു ജനതയെ അവിടുന്ന് വാർത്തെടുക്കുന്നു, ശുദ്ധ രക്തത്തോടെ കലർപ്പില്ലാതെ അതെന്തിന് എന്നുള്ള ചോദ്യം വായനക്കാർക്കായി തത്ക്കാലം വിട്ടുതരുന്നു.

എങ്കിലും ഒന്ന് താരതമ്മ്യപ്പെടുത്തിയാൽ ഒരു ആധുനിക ഇസ്സ്രായേൽ ജനമല്ലേ ഈ ക്നാനായക്കാർ . ആരാണ് അവർക്ക് അർത്ഥവത്തായ ആചാരങ്ങളും നിഷ്ട്ടകളും ഒരുമയും തനിമയും രക്ത ശുദ്ധിയും വിശ്വാസവും നൽകിയത്. ചുമ്മാ യാദർശികമായി ഇതൊക്കെ ഉണ്ടായതാണെങ്കിൽ അത് എന്നേ നഷ്ട്ടപെട്ടുപോയേനേ . കാലങ്ങൾ മാറിയിട്ടും, സംസ്കാരങ്ങൾ മാറിയിട്ടും, ദേശങ്ങൾ മാറിയിട്ടും, പലരും സ്വയമേ, അല്ലെങ്കിൽ സ്വന്ത താൽപര്യങ്ങൾക്കു വേണ്ടി പിരിഞ്ഞുപോയിട്ടും . ഇന്നും ക്നാനായ ജനത അതിന്റെ തനതായ സ്വഭാവത്തോടെ നിലനിൽക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്.

അവർക്കും മരുഭൂമിഅനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഒരുപരിചയവുമില്ലാത്ത കേട്ടുകേഴ്വി മാത്രമുള്ള ഒരു ദേശത്തേക്കു കടലുകൾ താണ്ടി പോരാൻ തീരുമാനമെടുത്തത് അവരുടെ ചങ്കുറപ്പൊന്നുകൊണ്ടു മാത്രമാണെന്ന് കരുതുന്നുണ്ടോ. ആ യാത്രയിൽ ചീറിയടിക്കുന്ന തിരമാലകൾക്കിടയിൽ ആടിയുലഞ്ഞ പാക്കപ്പലിൽ പേടിച്ചരണ്ട് പരസ്പ്പരം കോർത്തുപിടിച് ദൈവത്തെ വിളിച്ചവർ കരഞ്ഞിട്ടുണ്ടാവും. ദൈവം മാത്രമായിരുന്നു അന്നവർക്കുതുണയും വഴികാട്ടിയും.

അങ്ങനെ ദൈവം കാട്ടിയ വഴിയിൽ തെറ്റാതെ നേതൃത്വം കൊടുക്കുവാൻ ക്നായിതൊമ്മനെ പോലെ വിശ്വാസവും ചങ്കുറപ്പുമുള്ള നേതാവിനെയും പിന്നെ ദൈവത്തിൽ നിന്നകന്നു പോകാതെ ആത്മീയ ഉണർവിൽ വളരാനും നിലനിൽക്കാനും ഉറഹാമാർ യൗസേപ്പിനെയും തുടർന്ന് കാലാകാലങ്ങളായി പല ആത്മീയ പിതാക്കന്മാരെയും ദൈവം കൊടുത്തു. അങ്ങനെ കഷ്ടതയിലൂടെ വിശ്വാസത്തിൽ അടിയുറച്ച ജനത്തെ വീണ്ടും കാടും മേടും മലയും കയറ്റി കേരളത്തിന്റെ പലഭാഗങ്ങളിലായി എത്തിച്ചു. ആ യാത്രകളൊക്കെയും ദുർഘടം പിടിച്ചതും കഷ്ടപ്പാടുനിറഞ്ഞതും ആയിരുന്നു. അവിടെയെല്ലാം ശക്തനായ ദൈവം അവർക്കു കൂട്ടായിട്ടുണ്ടായിരുന്നു.

അന്നവർ കാത്ത തനിമയും ഒരുമയും ദൈവ വിശ്വാസവും ലോകത്തിന്റെ മറ്റു കോണുകളിൽ എത്തുമ്പോൾ കാത്തുസൂക്ഷിക്കാൻപറ്റുമോ എന്ന് അന്നത്തെ അവരുടെ കാർന്നോന്മാർ ശങ്കിച്ചിട്ടുണ്ടാവും, അവരുടെ ആഗ്രഹവും പ്രയത്നവും ദൈവത്തിന്റെ കൃപയും കൊണ്ട് അന്നും ഇന്നും അവർ പതറാതെ തളരാതെ ലോകത്തെങ്ങും നിലനിൽക്കുന്നുഎന്നത് സത്യമാണ്.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഒരു ജനത്തെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും ദൈവത്തിന് അതിനൊരു പ്ലാനും പദ്ധതിയും ഉണ്ടാകും. ആ ബോധ്യത്തോടെ ദൈവം ആഗ്രഹിക്കുന്ന വഴിയേ നടന്ന് ഒരു ദൈവജനമായിത്തീർന്നാൽ മാത്രമേ അവരുടെ ജീവിതത്തിന് അർത്ഥമുണ്ടാകുകയുള്ളു, എങ്കിൽ മാത്രമേ അവിടുത്തെ പദ്ധതികൾ എന്താണെങ്കിലും അത് അവരിലൂടെ നടപ്പാകുകയുള്ളു.

കാലം മുന്നോട്ടുപോകുംതോറും അവരുടെ പ്രസക്തി കൂടിക്കൊണ്ടിരിക്കുന്നു. ലോകത്തു മുഴുവൻ അവർ വേരുറപ്പിച്ചുകഴിഞ്ഞു. ഇനി അവർ ആരാണെന്ന് അവർ തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് ക്നാനായക്കാർക്ക് സഭയോടും അവരായിരിക്കുന്ന സമൂഹത്തോടുമുള്ള ഉത്തരവാദിത്തം വളരെ വലുതാണ് അത് എന്താണ് എന്ന് അവർക്കെത്രമാത്രം അറിയാം എന്നറിയില്ല . അതൊരുപക്ഷേ തളരുന്ന ആഗോള കത്തോലിക്കാസഭയെ ഒരുനടുംതൂണായി നിന്നുകൊണ്ട് ശക്തിപ്പെടുത്തുക എന്നുള്ളതാകാം. അല്ലെങ്കിൽ ലോകം മുഴുവൻ നിങ്ങൾ പോയി സുവിശേഷസം അറിയിക്കുക എന്ന ഈശോയുടെ ആഗ്രഹംനിറവേറ്റുക എന്നുള്ളതും ആകാം .

ഈജിപ്തിലൂടെയും മരുഭൂമിയിലൂടെയും നടത്തിയപ്പോഴും തങ്ങളെ എന്തിനാണ് ദൈവം ഒരുക്കുന്നത് എന്ന് സാധാരണക്കാരായ ഇസ്രായേൽ ജനത്തിന് അറിയില്ലായിരുന്നു. എല്ലാവരും നടക്കുന്നു ഞാനും നടക്കുന്നു. എന്തിനാണ് ഈനടപ്പ് എന്ന് മനസ്സിലാക്കാനുള്ള അറിവും കഴിവും അവർക്കു കുറവായിരുന്നു. അതിനാൽ പലപ്പോഴും അവർ വഴിതെറ്റി. അവർക്കിഷ്ട്ടപെടാത്തതുവന്നപ്പോൾ അവർ ബഹളംവച്ചു . എന്നാൽ ഇന്ന് അതല്ല സ്ഥിതി അറിവുണ്ട് കഴിവുണ്ട് സാധാരണക്കാരിലേക്ക് ആ അറിവ് പകരാനുള്ള മാർഗ്ഗങ്ങളും ഉണ്ട് . ഇന്ന് അവർ ഉയർത്തിപിടിക്കുന്നതും യഥാവിധം പാലിക്കുന്നതുമായ തനിമയോ വിശ്വാസമോ ഒരുമായോ നിഷ്ട്ടയോ അല്ല പ്രധാനം. മറിച്ച് ദൈവത്തിന്റെ ക്നാനായക്കാരായ മക്കളെപ്പറ്റിയുള്ള പദ്ധതി എന്താണ് എന്നുള്ള അറിവ് അതാണ് ഇനി അവർക്കു വേണ്ടത്. അതില്ലെങ്കിൽ അവർ ലക്ഷ്യമില്ലാത്ത ഒരു സാധാര ഇസ്രായേൽക്കരനെ പോലെ കുത്തിയൊഴുകുന്ന ചെങ്കടലിന്റെ കരയിൽ പകച്ചുനിൽക്കുന്നവരാകും.

സ്വയം ചിന്തിക്കുക ഒരു ക്നാനായക്കാരനായ ഒരുവന്റെ ലക്ഷ്യം എന്താണ് . അവർ കാത്തുസൂക്ഷിക്കുന്ന തനിമക്കും ഒരുമക്കും രക്തശുദ്ധിക്കും എന്തെങ്കിലും അർത്ഥമുണ്ടോ? ഉണ്ടെന്നുള്ളത് തീർച്ചയാണ്, എങ്കിൽ അത് എന്തിനുവേണ്ടിയായിരിക്കും?. കലർപ്പില്ലാത്ത ഒരു ജനമായി ലോകം മുഴുവനും വ്യാപിപ്പിച്ചങ്ങനെ നിർത്തിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്?

ഒന്നുണ്ട് മനുഷ്യൻ മാറിയേക്കാം എന്നാൽ ദൈവത്തിന് ക്നാനായക്കാരായ മക്കളെക്കുറിച്ചുള്ള പദ്ധതിക്ക് ഒരുമാറ്റവും ഉണ്ടാകില്ല. അവസാനം സർവ മരുഭൂമിയും ചെങ്കടലും കടത്തി അവരെ ആ ലക്ഷ്യത്തിൽ അവിടുന്ന് എത്തിച്ചിരിക്കും. അതിനാൽ അവിടുത്തെ നോക്കി പിറുപിറുക്കാതെയും തിരിഞ്ഞുനിൽക്കാതെയും അനുസരണയുള്ള ഒരിസ്രയേൽക്കാരനായാൽ മരുഭൂമിയുടെ ദൈഘ്യം കുറഞ്ഞുകിട്ടിയേക്കും.

അറിവില്ലാതെ സ്വന്തഇഷ്ടത്തിന്, സ്വന്തം കഴിവിനാൽ ഉണ്ടാക്കിവച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ കാളകുട്ടികളെ അവർ തച്ചുടയ്ക്കട്ടെ . അല്ലെങ്കിൽ അതിനെ നശിപ്പിക്കാൻ സ്വർഗത്തിൽ നിന്നും കല്പലകകളുമായി ദൈവം കാലത്തിന്റെ മോശമാരെ അയച്ചെന്നിരിക്കും.

ദാവീദും സോളമനും അടിപൊളിയായിരുന്നു എന്നാൽ അവരുടെ കൊട്ടാരത്തിലല്ല ഈശോ ജനിച്ചത്.

അതുകൊണ്ടു മേന്മയുള്ളവരാണെന്നു സ്വയം കരുതാതെ ദൈവത്തിനു തങ്ങളെപ്പറ്റിയുള്ള പ്ലാനും പ്രത്യാശയും മനസ്സിലാക്കിഎടുക്കാൻ ആത്മാർത്ഥമായി അവർ ശ്രമിക്കട്ടെ .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments