Monday, December 23, 2024

HomeEditor's Pickയേശുവിന്റെ ത്യാഗവും കാരുണ്യവും ലോകത്തിന് മാതൃകയാകണം (ജോർജ് പണിക്കർ, ചിക്കാഗോ)

യേശുവിന്റെ ത്യാഗവും കാരുണ്യവും ലോകത്തിന് മാതൃകയാകണം (ജോർജ് പണിക്കർ, ചിക്കാഗോ)

spot_img
spot_img

ലോകമെങ്ങും ആഹ്‌ളാദപൂര്‍വ്വം
ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍
ക്രിസ്തുമസ് ലോകജനതയ്ക്ക് നല്കുന്ന
ഒരു വലിയ സന്ദേശമുണ്ട്.

യേശു പിറവിയെടുത്തത്  ലോകത്തിലെ സര്‍വജനതയ്ക്കും ശാന്തിയും സമാധാനവും കൈവരുത്തുകയെന്നതിലാണ്. ത്യാഗവും കാരുണ്യവും ലോകജനതയ്ക്കു പകര്‍ന്നുകൊടുക്കാനും കൂടിയാണ്. ഇന്ന് മനുഷ്യരില്‍ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്.

ആധുനിക യുഗത്തില്‍ ഉപഭോക്തൃ സംസ്‌കാരത്തില്‍ അകപ്പെട്ടുപോയ ഒരുവിഭാഗം ആളുകള്‍ ഈ സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന പലവിധ ദുഃശീലങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ട്.

ജാതിയുടെയും മതത്തിന്റേയും വര്‍ഗത്തിന്റേയും രാഷ്ട്രത്തിന്റെയും പേരില്‍ പകയും വിദ്വേഷവും ഇക്കൂട്ടര്‍ ആളിക്കത്തിക്കുന്നു. രക്തസാക്ഷികള്‍ ഇവിടെ എത്രയെത്ര പെരുകുന്നു. ചോരക്കറകള്‍ മായാതെ കണ്ണുനീര്‍ പാടുകളായവശേഷിക്കുന്നു.

ക്രിസ്തുമസ് സ്‌നേഹമാണ്. നല്‍കുന്ന സന്ദേശം ശാന്തിയാണ്. സ്‌നേഹത്തിന്റെ തിരുനാളാണ് ക്രിസ്തുമസ് .അതിലൂടെ ലോകം ധന്യത നേടണം. നോക്കു, ലോകം മുഴുവന്‍ ഡിസംബര്‍ എത്ര സുന്ദരിയാണ്. മഞ്ഞിന്റെ കുളിരും മരംകോച്ചുന്ന തണുപ്പും ക്രിസ്തുമസ് കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന പ്രകൃതിയെ നക്ഷത്രങ്ങളാല്‍ അലങ്കരിക്കുന്ന ഗൃഹാന്തരീക്ഷവും കൂടിയാകുമ്പോള്‍ ആഘോഷങ്ങള്‍ക്കും നക്ഷത്രശോഭ കൈവരുന്നു. ലോകം നേരിടുന്ന പലവിധ ഭീഷണികള്‍ക്ക് മുന്‍പില്‍ നാം പലപ്പോഴും പകച്ചു നില്‍ക്കുന്നു. മനുഷ്യജീവിതം സന്തോഷവും സമാധാനവും സ്‌നേഹവും നിറഞ്ഞതാക്കാന്‍ നാം ഓരോരുത്തരും ശ്രമിച്ചാല്‍ മാത്രമേ യാഥാര്‍ഥ്യത്തില്‍ അനുഭവിക്കാന്‍ കഴിയൂ. സ്‌നേഹം കൊടുത്താല്‍ അത് തിരിച്ചുകിട്ടും..

സത്യസന്ധത, സ്‌നേഹം, ത്യാഗം, സമാധാനം, കാരുണ്യം ഇവ മുറുകെ പിടിക്കുമ്പോഴാണ് മനുഷ്യ ജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഇതെല്ലം ഉള്‍പ്പെടുന്ന ഒരുവലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിയ്ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. തിന്മയെ നന്മ കൊണ്ട് ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യേശു ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ നന്മനിറഞ്ഞ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കി, ഒരു പുതിയ വെളിച്ചം ലോകത്തിന് പകരാം.. നന്മയുള്ള ആഘോഷത്തിന് ആശംസകള്‍ നേരാം. പ്രതിസന്ധികളില്‍ തളരുന്ന ഒരു ജീവനെങ്കിലും ആശ്വാസമാകാം.. നാളത്തെ നക്ഷത്രമാകാം..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments