ഒന്നാമനാക്കുന്ന പേന
ഒന്നുമറിയാത്ത പേന
ഓർമ്മകൾ കാക്കുന്ന പേന
ഒരുവേള തെരയുന്ന പേന
ഓരോ ദിനത്തിലും നിമിഷനേരത്തിലും
ഒരുമയായ് തീർക്കുന്ന പേന
ശരിയേത് തെറ്റേതു അറിയാത്ത പേന
ശനിദിശ തെരയുന്ന പേന
ശബ്ദത്തിരക്കിലും പേന
ശല്യയം സഹിക്കുന്ന പേന
നനവിന്റെ നിനവിന്റെ നിറമുള്ള പേന
നാശം വിതക്കുന്ന പേന
വിരലിന്റെ വിടവിലൊതുങ്ങുന്ന പേന
വിസ്മയമാക്കുന്ന പേന
വിശക്കുന്ന വയറിന്റെ തണലാണ് പേന
വിശ്വം തുണക്കുന്ന പേന
നിറമുള്ളപേന ഘനമുള്ള പേന
പലവിധ സൗന്ദര്യമുള്ളൊരു പേന
വിജയപ്രതീക്ഷകൾ കാക്കുന്ന പേന
വിശ്രമമില്ലാത്ത പേന
*****************************************
ചന്ദ്രശേഖരൻപിള്ള.ബി -(9447104712)