അടുത്ത മുഖ്യമന്ത്രി കുപ്പായം തൈയ്യിപ്പിക്കാൻ എൻ എസ് എസിനെയും സമസ്തയെയും ഏൽപ്പിച്ച് രമേശ് ചെന്നിത്തല രംഗത്ത്‌വന്നിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തയ്യ്ക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രി കുപ്പായം സമുദായത്തെകൊണ്ട് തയ്പ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടു വര്ഷം കുടി ബാക്കിയിരിക്കെ ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേഎന്നതുപോലെ സമുദായങ്ങളുടെ പടിവാതിൽക്കൽ ചെന്നത് അതാണ്.
യൂ ഡി എഫ് അധികാരത്തിൽ വന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരിക്കും നറുക്ക് വീഴുകയെന്ന് മറ്റാരേക്കാളും കൂടുതൽ അറിയാവുന്ന വ്യക്തിയാണ് രമേശ് ചെന്നിത്തല. കോൺഗ്രസ്സ് പ്രവർത്തകരുടെയും ജനങ്ങളുടെയും മനസ്സിൽ വി ഡി സതീശനാണ് മുൻതൂക്കം. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി ഡി സതീശൻ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകളിൽ തരംഗം സൃഷ്ടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നടത്താനും യൂ ഡി എഫിനു കഴിഞ്ഞത് സതീശന്റെ നേതൃത്വ മികവ് തന്നെയെന്നതിൽ യാതൊരു സംശയവുമില്ലാത്ത കാര്യാമാണ്.
യൂ ഡി എഫിലും പ്രത്യേകിച്ച് കോൺഗ്രസിലും സതീശനെ എതിർക്കാൻ ഇപ്പോൾ ആരുമില്ലാത്ത സാഹചര്യമാണ്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ഇപ്പോൾ എൻ എസ് സ്സിനെ കൂട്ടുപിടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രമേശ് ചെന്നിത്തല. പത്ത് വർഷത്തോളമായി അകന്നിരുന്ന ചെന്നിത്തലയും എൻ എസ് എസും അടുത്തത്തിന് കാരണം ഒന്ന് തന്ന്. തൻ ആഗ്രഹിച്ച് മുഖ്യമന്ത്രി കസേരയിലിരുത്തി ചെന്നിത്തലയുടെ ആഗ്രഹം സാധിച്ചു കൊടുത്തുകൊണ്ട് സമുദായത്തിന്റെ ശക്തി കാണിച്ചു കൊടുക്കുക. എന്നിട്ടേ പുറമെ നിന്ന് യൂ ഡി എഫിനെ നിയന്ത്രിക്കുക. അങ്ങനെ കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും. എന്നാൽ സി പി എമ്മിനോട് ഈ കാളി നടക്കില്ലെന്ന് ജി ക്ക് അങ്ങൊട്ട്പോകാൻ കഴിയില്ല.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് പിണറായിയുടെ ആദ്യ മന്ത്രി സഭക്കെതിരെ വൻ ആരോപണങ്ങൾ ഉണ്ടായത്. പ്രതിപക്ഷ് നേതാവിന്റെ ആരോപണം ആ മന്ത്രി സഭയെ പിടിച്ചു കുലുക്കിഎന്ന് തന്നെ പറയാം. എന്നാൽ അദ്ദേഹം പലപ്പോഴും ആരോപണങ്ങൾ ഉന്നയിച്ചിരുന്നത് ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രൻ ഉന്നയിച്ച ശേഷമായിരുന്നു. ഇത് അദ്ദേഹത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. സുരേന്ദ്രനുമായി ഒത്തു ചേർന്ന് നടത്തുന്ന ആരോപണമാണെന്ന് സി പി എമ്മിന്റെ ആരോപണത്തിന് അത് ശക്തി പകർന്നുഎന്നുവേണം കരുതാൻ
. അന്ന് ബി ജെ പിയുടെ ബി ടീം ആണെന്നുവരെ എതിരാളികൾ ആരോപിച്ചപ്പോൾ അതിൽ എന്തോ സത്യമുണ്ടെന്ന് ജനം കരുതി. രമേശ് ചെന്നിത്തല പ്രതിപക്ഷ
നേതാവായിരുന്നപ്പോൾ നടന്ന വട്ടിയൂർ കാവ് ചെങ്ങന്നൂർ നിയമസഭ ഉപ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായി പരാജയപെട്ടത് അദ്ദേഹത്തിന്റെ നേത്രത്വ ബലഹീനതയായി തന്നെ പറയാം. അതുപോലെ തന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്കെ നടന്ന തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് ദയനീയമായ പരാജയമാണ് സംഭവിച്ചത്. കണ്ണൂർ കോർപറേഷൻ ഒഴിച്ച് മറ്റെല്ലാ കോർപറേഷനുകളും മിക്ക ചില ജില്ലാ പഞ്ചായത്തുകളും ഇടതു പക്ഷം പിടിച്ചെടുത്തു. അത് മാത്രമല്ല അതിനു ശേഷം വന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടുകയും തുടർ ഭരണത്തിനെ കാരണമാകുകയും ചെയ്തു. ഇതൊക്കെ രമേശ് ചെന്നിത്തലയുടെ നേത്രത്വത്തിന്റെ പരാജയമായി പലരും വിലയിരുത്തി.
പാർട്ടി ഏറ്റവുമധികം ക്ഷീണാവസ്ഥയിൽ എത്തിയ സമയമായിരുന്നു രമേശ് ചെന്നിത്തല മുല്ലപ്പള്ളി നേതൃത കാലം. ആ ക്ഷീണാവസ്ഥയിൽ നിന്ന് പാർട്ടിയെ അടുക്കും ചിട്ടയോടും കുടി നയിച്ച് പ്രവർത്തകരുടെ ഇടയിൽ ആവേശവും ആത്മ വിശ്വാസവും നൽകി ഇന്ന് പാർട്ടിയെ എത്തിച്ചെങ്കിൽ അത് സതീശന്റെയും സുധാകരന്റെയും നേതൃത്വ മികവ് തന്നെയാണ്. ഒരു സമുദായ നേതാക്കൻമ്മാരുടെയും മത നേതാക്കളുടെയും അരമനകളിൽ കയറിയിറങ്ങാതെ ഉപ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എല്ലാം വിജയിച്ചത് സാദാരണക്കാരായ പ്രവർത്തകരെ ഒരുമിപ്പിച്ചുകൊണ്ട് കൊണ്ടുപോയതുകൊണ്ടാണ്. അതിൽ ഇരുകുട്ടാരം ഒന്നിച്ചു പ്രവർത്തിച്ചുയെന്നെ തന്നെ പറയാം.
കോൺഗ്രസിനുള്ളിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ മറ്റൊരു വസ്തുത കൂടിയുണ്ട്. ഇടതുപക്ഷത്തെ വരാനിരിക്കുന്ന പഞ്ചായത്ത് നിയമ സഭ തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുക. എൻ എസ് സും എസ എൻ ഡി പിയും യൂ ഡി എഫിനെ പിന്തുണക്കുന്നുയെന്നെ വരുത്തിത്തീർത്തൽ ക്രിസ്ത്യൻ നേത്രത്വം എൽ ഡി എഫിനെ പിന്തുണക്കും.
വട്ടിയൂർകാവിലെയും ചെങ്ങന്നൂരിലെയും ഉപതിരഞ്ഞെടുപ്പുകൾ അതിനുദാഹരണമാണ്. ചുരുക്കത്തിൽ യൂ ഡി ഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്തതാൻ ആരോ മെനയുന്ന തിരക്കഥയാണ് ഇതെന്നെ വ്യക്തം. അതിൽ കോൺഗ്രെസ്സുകാർ തല വച്ചുകൊടുത്താൽ അത് അവർക്കു തന്നെ നഷ്ട്ടം. മോൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന് ചിന്തിക്കുന്ന വരാകരുത് കോൺഗ്രസ്സുകാർ.