Sunday, December 22, 2024

HomeFeaturesവാലന്റൈൻസ് ചുംബനം ❤️

വാലന്റൈൻസ് ചുംബനം ❤️

spot_img
spot_img

പ്രണയം ചൊരിയും നാളിതിൽ
പ്രേമം നുകരും വേളയിൽ
കാമിനി നീയെന്നരികിലും
ഹ്രുദയം നിറയുമെൻ വായ്പുകൾ
പകരാൻ മോഹിതമെന്നും ഞാൻ

നീയെൻ കണ്ണിൻ വിസ്മയം
നീയെന്റേതു മാത്രം മുത്തേ, എന്റേതു മാത്രം.

കിനിയുന്നേൻ മാനസം കുളിരുന്നോർമയിൽ
പരിരംഭണത്തിലമർന്നു നിൻ
ചുണ്ടിൽ നിശ്വാസമോടെ
പകരട്ടെ ഇന്നൊരു ചുടു ചുംബനം.

അണുവോടണു രമിച്ചു നിൽക്കേ
അലിയാം ഞാനൊരു ഹിമകണമായ്
ചൊരിയാം ഞാനീ പ്രണയത്തേൻ
വിടരും നിൻ നറു മുകുളങ്ങളിൽ
നിറയ്ക്കാം നിൻ പ്രേമ മധുചഷകം
നിൻ മാണിക്യമാനസം തുളുമ്പേ.

പുലർ മഞ്ഞു പോലിന്നു ഞാൻ
പുല്കട്ടെ നിന്നിതളുകളിൽ
പൊൻ വസന്തം വിരിക്കട്ടെ ഞാൻ
എൻ ജീവനെ എൻ പ്രിയതമേ
എൻ മൃദുതരളിത പ്രേമസൂനമേ,
നിൻ ചുണ്ടിലമർത്തി യേകട്ടെ
എൻ വാലന്റൈൻസ് ചുടു ചുംബനം.

*************************************

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
❤️

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments