ഒരുമുളം തണ്ടിൽ നിന്നോഴുകുന്ന തേൻകണം ശ്രുതി മധുരമായെൻ നാവിൻ തുമ്പിൽ.
മനസ്സിന്റെ കുളിർ മഴയായി തലോടിയ കുളിരിളം തെന്നലായ് മേനിയാകെ.
കാതോർത്തു കേൾക്കുമി ഗോക്കളിൽ ദേശിന്റെ മധുരമാം രാഗവിപഞ്ചികയിൽ.
മൃദുമേനി തലോടി തളരുന്ന പൈതലിൻ സങ്കൽപ്പസായൂജ്യമാരറിയാൻ.
സപ്തസ്വരസുധാവീചിയിൽ ഒഴുകുമീ
സാന്ത്വന സ്പർശമായി വിണ്ണിലെങ്ങും.
കാവ്യ ബിംബങ്ങളെ സ്വർഗീയമാക്കുന്ന മുരളികയിൽ അലിയുന്ന നാദധാര.
ഒരു സ്വരം മാത്രമെൻ മണിവീണ തന്ത്രിയിൽ
മൃദുല വികാരമായ് മാറിയെങ്കിൽ.
ആത്മാവിൽ ഉരുകുന്ന നെയ്‌ത്തിരി പോലെയെൻ മനസ്സിന്റെ ഉള്ളം കുളിർത്തിടുന്നു.
ആത്മാർപ്പണം പോലെ നേർകാഴ്ച്ചയിൽ.
ചന്ദ്രശേഖരൻപിള്ള. ബി (9447104712)