തണലത്തിരിക്കുവതെന്തേ,
ചിതയെരിയേ മേലേ പടരും പുകയുടെ
തണലിലിരിക്കുവതെന്തേ?
അനുഭവമെല്ലാമേയൂറ്റിയെടുത്തുള്ള
സഞ്ചികൾ കത്തിപ്പുകയേ,
ശ്വാസകോശത്തിന്റെ ഭിത്തിയിൽ
ദൗർഭാഗ്യജാതകക്കള്ളി വരച്ച്
കൺകലക്കങ്ങളും രോഗശതങ്ങളും
അന്ധകാരത്താൽ എഴുതാൻ
എന്തിനു നീ ഈ ശ്മശാനപ്രദേശത്തു തന്നെ
ഇരിക്കുന്നു പാവം.
മധുരവും കയ്പ്പും ചവർപ്പും പുളിപ്പുമെരിയും
പൊതിഞ്ഞത് തീർത്തും ദഹിച്ചുകഴിഞ്ഞ്
അസ്ഥികൾ ബാക്കിവരുമെങ്കിലായവ
തേടുവാൻ പിന്നെ വന്നീടാം,
ഇന്നു നീ നിന്നുടെ കർമ്മശരശയ്യ
പിന്നിലുപേക്ഷിച്ചുപോരൂ.
കരിയന്നൂർ ദിവാകരൻ നമ്പൂതിരി
416 675 7475