പറന്നുവന്നൊരു മേടവിഷുക്കിളി
കൊന്നമരത്തിലിരിപ്പായി
രാവും പകലും തുല്യതയായീ
മേടം ഒന്നിന് വിഷുവായി
ഭീകരനായൊരു നരകാസുരനെ
വധിച്ചു കൃഷ്ണൻ കാലപുരിയ്ക്കും
അഞ്ജനാന്ധത നീക്കിയ ഭഗവാൻ
വിജയ വെളിച്ചപ്രസരണമോടെ
ലോകം മുഴുവൻ സന്തോഷത്താൽ
പുതിയൊരു നാളിനെ വരവേൽക്കാൻ
കണികണ്ടുണരുക കണ്ണനുമായി
നിറദീപത്താൽ ഓട്ടുരുളി
പഴവർഗ്ഗങ്ങൾ വാൽകണ്ണാടി
വെറ്റില പാക്കും കണി വെള്ളരിയും
കൊന്നപ്പൂവും നാരങ്ങായും
ചാന്ത്,മുണ്ട് സിന്ദൂരത്താൽ
തേങ്ങാ പകുതിയുമുരുളിയിലാക്കി
കണിവെച്ചീടുക വിഷുനാളിൽ
കണി കണ്ടുണരുക പൈതങ്ങൾ
കൈനീട്ടത്തോടാനന്ദം
നല്ലദിനങ്ങൾ വരവായി
നിറപൂത്തിരിയാൽ ആഘോഷം
മനസ്സ് നിറഞ്ഞൊരു സന്തോഷം
വയറു നിറക്കാൻ പാൽകഞ്ഞി
ചന്ദ്രശേഖരൻപിള്ള. ബി (9447104712)