Wednesday, April 9, 2025

HomeArticlesArticlesകുക്കൂ ക്ലോക് (ജേക്കബ് ജോൺ കുമരകം)

കുക്കൂ ക്ലോക് (ജേക്കബ് ജോൺ കുമരകം)

spot_img
spot_img

എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക് ഉണ്ട് . ജർമനിയിലെ ബ്ലാക്ക്ഫോറസ്റ് റീജിയണിൽ പോയി വാങ്ങിയതാണ് അതിന്റെ ശില്പിസ്വന്തം കൈ കൊണ്ട് കടഞ്ഞെടുത്ത വളരെ വിശേഷപ്പെട്ട ഒരുക്ലോക്ക്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ക്ലോക്കി നുള്ളിലെചെറിയ കൂട്ടിൽ നിന്നും സുന്ദരിയായ കുഞ്ഞിക്കിളി വാതിൽതുറന്ന് പുറത്തു വന്നു പന്ത്രണ്ടു പ്രാവശ്യം മധുര മനോഹരമായിചിലച്ചിട്ടു കൂട്ടിനുള്ളിലേക്കു കയറി വാതിൽ ചാരി…ഇനി ഒരുമണിക്കൂർ കഴിയുമ്പോൾ വീണ്ടും വാതിൽ തുറക്കും പക്ഷെ ഒരുപ്രാവശ്യo മാത്രമേ കിളി ചിലക്കൂ …

അങ്ങനെ മണിക്കൂറുകൾഓരോന്ന് കഴിയുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒരു പ്രക്രിയ . ഞാനും ഒരു കണക്കിന് ഈ കുക്കൂ ക്ലോക്കിലെ കിളിയുംതമ്മിൽ പല കാര്യങ്ങളിലും സാമ്യമുള്ളതായി എനിക്ക് തോന്നി .ഉദാഹരണത്തിന് അൻപതു നൊയമ്പിന്റെ സമയമാണിപ്പോൾ .കഴിഞ്ഞ വർഷത്തെ നോയമ്പിനെന്നപോലെ ഇത്തവണയുംപള്ളിയിൽ പോക്കും പ്രാർഥനയും എല്ലാം തകൃതിയായിനടക്കുന്നു . കഴിഞ്ഞ വർഷത്തെ നോയമ്പ് കാലവും ഒരുമാറ്റവും എന്നിൽ വരുത്താതെ , സൽഫലം കായ്ക്കാത്ത ഒലിവ്മരം പോലെ എന്റെ ജീവിതം പിന്നെയും തുടരുകയാണ്….

ഈ വർഷവും ക്ലോക്കിൻ കൂട്ടിലെ കിളി മണിക്കൂറുകൾ തോറുംവന്നു ചിലച്ചിട്ടു പോകുന്നതു പോലെ ഞാനും കുറെ അധരവ്യായാമം നടത്തി അഹം എന്ന കൂട്ടിലേക്ക്‌ തല വലിച്ചുഅടുത്ത വര്ഷം വരെ തപസിലായിരിക്കുമോ ഈ ഞാൻ ?അതോ ഈ നോയമ്പ് കാലത്തെങ്കിലും ഞാൻ നന്നാവുമോ ,കുരിശ്ശിൽ കാണിച്ചു തന്ന അന്പിന്റെ മാതൃക എനിക്ക്എന്നിലൂടെ മറ്റുള്ളവരിലേക്ക് ഒഴുക്കാൻ പറ്റുമോ ? ഫ്രാൻസിസ്അസ്സീസിയെ പോലെയൊന്നും ആയില്ലെങ്കിലും കുറഞ്ഞ പക്ഷംഒരു നല്ല മനുഷ്യൻ ആവാൻ ആ കാൽവരിയും അവിടെ നാട്ടിയമരക്കുരിശും അതിലെ ക്രൂശിതനും എന്നെ വിളിക്കുന്നോ ?

ആ ശാപ ഭൂമിയിൽ , സമൂഹം വെറുക്കുന്ന കൊള്ളക്കാരെയുംകൊലപാതകികളെയും സാമൂഹ്യ ദ്രോഹികളെയു മൊ ക്കെമരണ ശിക്ഷക്ക് വിധേയരാക്കുന്ന തലയോടിടം എന്നകുപ്രസിദ്ധമായ മലമുകളിൽ തന്റേതല്ലാത്ത കുറ്റത്തിന് ഇതാഊനമില്ലാത്ത ഒരു കുഞ്ഞാട് . ലോക സ്ഥാപനത്തിനും മുൻപേപിതാവിന്റെ വലത്തു ഭാഗത്തു ഇരുന്നു , ഭൂമണ്ഡലത്തിന്റസൃഷ്ടിക്കു സാക്ഷിയായവൻ .

സ്വർഗ്ഗ മഹിമകൾ വെടിഞ്ഞുഈ ലോകത്തിൽ വന്നു നമ്മിൽ ഒരാളായി ജീവിച്ചു എന്ന്പറയുമ്പോളും മനുഷ്യനെ പോലെ കളങ്കിതനാകാതെ എന്നാൽലോകത്തിന്റെ മുഴുവൻ കളങ്കവും തന്നിലേക്ക് ആവാഹിച്ചു ഒരുകളങ്കിതനെ പോലെ ആ മനുഷ്യ പുത്രൻ . ലോകം മുഴുവൻ ആക്രൂശിതനെയും ക്രൂശിനെയും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ ആ വിയ ഡോളറോസ (Via Dolorosa ) അഥവാ കഠിനവേദനയുടെ വഴി നമ്മളിൽ ഉണ്ടാക്കുന്ന വേദന എങ്ങനെഉള്ളതാണ് . ഒരു മനുഷ്യനോട് ചെയ്ത ക്രൂരതകൾഓർക്കുമ്പോൾ മറ്റൊരു ഹൃദയമുള്ള ഏതൊരു മനുഷ്യനുംസ്വാഭാവികമായി ഉണ്ടാകുന്ന അനുകമ്പ ആണോ . അതോഎനിക്ക് കിട്ടേണ്ട പീഡനങ്ങളും മരണ ശിക്ഷയും , എനിക്ക്വേണ്ടി ശിരസാ വഹിച്ച ആ ത്യാഗത്തെ ഓർത്താനോ ?

കാലചക്രത്തിന്റെ പ്രയാണത്തിനൊപ്പം ഇരുപതുനൂറ്റാണ്ടുകൾക്കു മുൻപ് നടന്ന , കാലത്തെ രണ്ടായി പിരിച്ച ആമഹാ സംഭവത്തിന്റെ ഓർമ്മകൾ ധ്യാനിക്കുന്ന ഈദിവസങ്ങളിൽ മനുഷ്യന്റെ മനോ മണ്ഡല ങ്ങളിൽ റോമാസാമ്രാജ്യത്തിന്റെ ചൂണ്ടകൾ കെട്ടിയുണ്ടാക്കിയ മാംസംപറിച്ചെടുക്കുന്ന ചമ്മട്ടി കൊണ്ടുള്ള അടി ആ നീതിമാനിൽഏൽപ്പിച്ച വേദനയുടെ പുകച്ചിൽ , അതിന്റ ഒരു കണിക ചിലചലനങ്ങൾ എന്നിലും ഉണ്ടാക്കുന്നതു പോലെ . കുറേനക്കാരായശീമോൻ ആകാനും വെറോണിക്ക ആകാനും എല്ലാംതയാറാകുന്ന മനസുകൾ . നാഴികക്ക് നാൽപതു വട്ടം രക്ഷകനെതള്ളിപ്പറയുന്ന പത്രോസുമാർ ശീമോൻ പത്രോസിനെകല്ലെറിയാൻ ആവേശം കാണിക്കുന്നു. നീതിമാന്റെരക്തത്തിന്റെ കറ കൈ കഴുകി തലയൂരാൻ നോക്കുന്ന ഭരണവർഗ്ഗത്തിന്റെ തന്ത്രം…

എന്റെ യോഗ്യത എന്താണ് എന്ന് ഞാൻ തീർത്തുംബോധവാനാണ് . ചുങ്കക്കാരും പാപികളും ഒന്നും സ്വർഗ്ഗരാജ്യത്തിന് വിലക്ക പെട്ടവരല്ല എന്ന രക്ഷകന്റെ വാക്കുകൾഎനിക്ക് വല്ലാതെ ഊർജം പകരുന്നു . രക്ഷകന്റെ ഒരു വാക്ക് ,ഒരു നോട്ടം, ഒരു സ്പര്ശനം മാറ്റo വരുത്തിയ ജീവിതങ്ങൾ…ദാവീദ് പുത്രാ അങ്ങ് സഹായിക്കാതെ എന്നെ കടന്നുപോകരുതേ ! ഇതു എന്നെ കൊണ്ട് തന്നെ കൂട്ടിയാൽ കൂടുന്നകാര്യമല്ല . എല്ലാ വർഷത്തെയും പോലെ എന്നെ കടന്നുപോകല്ലേ …. അവിടത്തെ സഹായം എനിക്ക് വേണം . ആകാരുണ്യ കടലിലെ ഒരു തുള്ളിയായി എന്നെ സ്വീകരിക്കൂ ….

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments