Friday, November 15, 2024

HomeArticlesArticles'മിഷൻ അരിക്കൊമ്പൻ' ഉയർത്തുന്ന ചില പരിഷ്കൃത ചിന്തകൾ (ജെസി ആന്റണി)

‘മിഷൻ അരിക്കൊമ്പൻ’ ഉയർത്തുന്ന ചില പരിഷ്കൃത ചിന്തകൾ (ജെസി ആന്റണി)

spot_img
spot_img

നാഗരികത എന്നത് മനുഷ്യൻറെ ഒരു സ്വകാര്യ അഹങ്കാരമാണ്. ആദ്യകാല നാഗരികതകൾ ബിസി 4000 നും 3000 നും ഇടയിലാണ് വികസിച്ചത്. കൃഷിയുടെയും വ്യാപാരത്തിന്റെയും ഉയർച്ച ജനങ്ങൾക്ക് മിച്ച ഭക്ഷണവും സാമ്പത്തിക സ്ഥിരതയും ലഭിക്കന്‍ സഹയിച്ചു. 250 വർഷമായില്ല മനുഷ്യൻ വലിയ വലിയ കണ്ടുപിടുത്തങ്ങളിലേക്ക് എത്തിപ്പെട്ടിട്ട്. നാഗരികതയിലൂടെ നേടിയ വിദ്യാഭ്യാസത്തിലൂടെ കിട്ടിയ അറിവുകളാണ് മനുഷ്യനെ ഇത്തരം കണ്ടുപിടുത്തങ്ങൾക്ക് പ്രേരിപ്പിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തോടുകൂടി കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വലിയ മറ്റമാണു ഉണ്ടായത്. യന്ത്രവല്കരണത്തിലൂടെ മറ്റൊരു സമ്പദ്‌വ്യവസ്ഥ രൂപം പ്രാപിച്ചു. ഇതിലൂടെ കൂടുതൽ ഉൽപ്പാദനവും കാര്യക്ഷമതയും വർധിച്ചു, മെച്ചപ്പെട്ട വേതനം, ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവയ്ക്കുംഇത് കാരണമായി.

നഗരവൽക്കരണം നാഗരികതയുടെ ഒരു ഉപോൽപ്പന്നം ആണ്. മനുഷ്യന് ആവശ്യമായ ഏറ്റവും ആധുനികമായ സാമൂഹിക പശ്ചാത്തലങ്ങൾ നഗരവൽക്കരണത്തിലൂടെ നേടാനായി. എന്നാൽ ഇന്നും മനുഷ്യൻ കാടുകളിൽ പരിമിതമായ ജീവിത സഹചര്യത്തില്‍ വസിക്കുന്നതായി കാണാം.

നഗരങ്ങള്‍ മാത്രമാണു മെച്ചപ്പെട്ട ജീവിത സൗകര്യം നൽകുന്നത് എന്ന് അഭിപ്രായമില്ല. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ നൽകുന്ന ഗ്രാമാന്തരീക്ഷങ്ങളും അവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്നു ഗ്രാമങ്ങളില്‍ വൈദ്യുതി, ഇന്റർനെറ്റ് ,മറ്റ് ആശയവിനിമയോപാധികൾ ഉള്‍പ്പെടെ ഏറ്റവും ആധുനികമായ സുഖ സൌകര്യങ്ങള്‍ ലഭ്യമാണ്. പക്ഷെ ഇന്ന്കാട്ടിൽ വസിക്കുന്നവർ കാടിറങ്ങന്‍ തയ്യറകുന്നില്ല എന്നുള്ളതാണു സത്യം.

ഒരുപക്ഷേ നാഗരികതയുടെ പ്രയോജനങ്ങൾ എന്താണെന്ന അറിവ് ഇത്തരം ആദിവാസി ജനങ്ങളിലേക്ക് എത്തിച്ചേരാത്തത് ആയിരിക്കും അതിന് കാരണം. മറ്റൊരു കാരണം സാംസ്കാരികമായും സാമൂഹികമായും മുന്നേറിയ ഒരു ജനത തീർത്തും അപരിഷ്കൃതമായ മറ്റൊരു ജനതയെ മാറ്റിനിർത്തുന്നു എന്നുള്ളതാണ്. ഒരു പൊതു സമൂഹത്തിൻറെ ഭാഗമാക്കുന്നതിന് പകരം അവരെ വ്യത്യസ്തമായ രീതിയിൽ മാറ്റിനിർത്തുന്നതായി മനസ്സിലാക്കാൻ സാധിക്കും. എന്തായാലും അവര്‍ കാട് വിട്ടു പോരാന്‍ തയ്യാറാകുന്നില്ല എന്നുമാത്രമല്ല അവരെ കാട് വിട്ടു പോരാന്‍ ബന്ധപ്പെട്ടവർ സഹായിക്കുന്നില്ല എന്നുള്ളതും ദുഖകരമായ കാര്യം തന്നെ.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണു കാണാന്‍ കഴിയുന്നത്. നാഗരികതയെക്കുറിച്ചു നല്ല അറിവു നേടിയ ഇവര്‍ താമസമാക്കിയ കാടുകള്‍ നഗരിവത്കരിക്കുന്നു എന്നതാണ്‌ രസകരം. അവര്‍ക്ക്‌ ആധുനിക സൗകര്യങ്ങളാണു കാടുകളില്‍ നേടാന്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ആധുനികമായ വാര്‍ത്താ വിനിമയ ശൃംഖലകളും വിദ്യാഭാസ സ്ഥാപനങ്ങളും യാത്രാ സൌകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും ഒരു പരിധി വരെ നേടുകയും നേട്ടത്തിനായി ശ്രമിച്ചുകൊണ്ടേയുമിരിക്കുന്നു. വ്യക്തമായ രാഷ്ട്രീയവും സാമൂഹ്യവുമായ ബോധ്യങ്ങളിലേയ്ക് ഇവര്‍ എത്തിച്ചേര്‍ന്നതാകാം ഇത്തരത്തില്‍ ആഗ്രഹിക്കുന്നതിനും ആവശ്യപ്പെടുന്നതിനും കാരണം. സര്‍ക്കാരുകളുടെ ഇടപെടലിലൂടെയും നാട്ടുകാരുമയുള്ള നിരന്തര സമ്പർക്കം മൂലവുമാണ്‌ ഇത്തരത്തിലുള്ള അറിവുകള്‍ നേടന്‍ സാധിക്കുന്നത്‌.

അട്ടപ്പാടിപോലുള്ള വനമേഖലകള്‍ വളരെയേറെ നഗരവത്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ നിന്നും വനമേഖലയിലേക്കുള്ള കടന്നുകയറ്റവും ആദിവാസികൾക്ക് വനമേഖലകളിൽ തന്നെ പുതിയ താമസം സൗകര്യം ഒരുക്കി കൊടുക്കുന്നതും യഥാർത്ഥത്തിൽ ചിന്തനീയമായ ഒരു വിഷയമാണ്. വനമേഖലകളിൽ നടക്കുന്ന പല പദ്ധതികളും ശരിയായ രീതിയിൽ ദീർഘവീക്ഷണത്തോടുകൂടി അല്ല നടക്കുന്നതെന്ന് കാണാൻ സാധിക്കും.

വനമേഖലകളിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ ഇടിച്ച് ആനകൾ മരണമടയുന്ന ഒരുപാട് സംഭവങ്ങൾ നമ്മുടെ ശ്രദ്ധയിൽ വരാറുണ്ട്. വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്ത ദീര്‍ഘ വീക്ഷണമില്ലാത്ത മാറി മാറി വരുന്ന സര്‍ക്കാരുകളും ഉദ്യോഗസ്ത വൃന്ദവും തന്നെയാണു ഇതിനു ഉത്തരവാദികള്‍ എന്നു പറയാതിരിക്കാന്‍ സാധിക്കില്ല.

കാടുകള്‍ ഒരു ആവാസ വ്യവസ്തയാണെന്ന ബോധ്യമാണ്‌ ആദ്യം ഉണ്ടാകേണ്ടത്. ആ ആവാസ വ്യവസ്ഥ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും കൂടിയുള്ളതാണെന്ന തിരിച്ചറിവാണ്‌ ആദ്യം ഉണ്ടാകേണ്ടത്‌. ഒരു പക്ഷെ ആ തിരിച്ചറിവുകൊണ്ട് കൂടിയാവാം ചരിത്രാതീതകാലം തൊട്ടുതന്നെ മനുഷ്യൻ നദീ തീരങ്ങളിലേയ്ക്ക് പ്രയാണം ആരംഭിച്ചതും ആവാസം ഉറപ്പിച്ചതും.

അരീക്കമ്പൻ എന്ന് നമ്മൾ വിളിക്കുന്ന കാട്ടാന ഇന്ന് കാടിൻറെ മേൽ മനുഷ്യന്റെ അമിതമായ ഇടപെടലിന്റെ പ്രതീകമാണ്. വനത്തിനോട് അടുത്ത മനുഷ്യവാസ മേഖലകളിൽ ക്രമേണ അവൻ ഒരു സ്ഥിരം പ്രശ്നക്കാരനായി മാറി. എന്നാൽ, തീർത്തും അശാസ്ത്രീയവും അപക്വവും പ്രകൃതിവിരുദ്ധവുമായ ചില നിലപാടുകളാണ് അരിക്കൊമ്പൻ എന്ന ആനയുടെ കാര്യത്തിൽ എല്ലാവരും തന്നെ എടുത്തത്. മൃഗങ്ങളോടുള്ള ഒരു നീതി നിഷേധം തന്നെയാണ് ഇതിൽ സംഭവിച്ചത്. താൻ ഇണങ്ങി ചേർന്ന ഒരു ജീവിത സാഹചര്യത്തില്‍ നിന്നു പറിച്ചുമാറ്റപ്പെടുന്നത് മനുഷ്യനായാലും മൃഗമായാലും അതു സ്വയമേവയല്ലെങ്കില്‍ വളരെ വേദനാജനകമായിരിക്കും. അവയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായിരിക്കും.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലഹം മനുഷ്യ ചരിത്രത്തോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ഇത്തരം കലഹം ഇല്ലാതാക്കാൻ മൃഗങ്ങളെ കൊന്നൊടുക്കുകയോ അവയെ പൂർണമായും സ്ഥലം മാറ്റി നിർത്തുകയോ ചെയ്യുന്നതുകൊണ്ട് അവസാനിക്കുമെന്ന് വിശ്വസിക്കാൻ സാധിക്കില്ല. ഇത്തരം കാര്യങ്ങളിൽ സർക്കാരിനോ ബന്ധപ്പെട്ടവർക്കോ ശരിയായ നയപരിപാടികൾ ഇല്ലാതെ പോയതാണ് അരിക്കൊമ്പൻ എന്ന ആനയെ അവിടെനിന്ന് സർവ്വ സന്നാഹങ്ങളുമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടിവന്നത്. അതിനുവേണ്ടി എടുത്ത പ്രത്യേക താൽപര്യങ്ങളും ശുഷ്കാന്തിയും ഒക്കെ കാണുമ്പോൾ ഒരു ആൾക്കൂട്ട കൊലപാതകത്തിനോട് സാമ്യം തോന്നുന്നതായിരുന്നു.

അരിക്കൊമ്പൻറെ അരിയോടും പഞ്ചസാരയോടുമുള്ള താത്പര്യം ഒരുപക്ഷേ പരിണാമ സിദ്ധാന്തങ്ങളുടെ ഏറ്റവും നല്ല ഒരു ഉദാഹരണമായി ചൂണ്ടി കാണിയ്ക്കാവുന്നതായിരിയ്ക്കും. ഏതായാലും അരിക്കൊമ്പൻ എന്ന ആന ഉണ്ടാക്കിയ ഒരു ചിന്ത ഒരുപക്ഷേ വ്യത്യസ്തമായ ഒരു മാറ്റത്തിന് വഴിതെളിക്കാൻ ഉതകുന്നതായിരിക്കും. അത്രയേറെ ഈ വിഷയം സാമൂഹിക തലത്തിൽ സംസാര വിഷയമായി തീരുകയും പലവിധ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments