സൈബര്‍ ലോകത്ത് മുതിര്‍ന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന സ്ത്രീകളിലും വലിയ പ്രലോഭനം സൃഷ്ടിക്കുന്നു. ആ പ്രലോഭനങ്ങള്‍ക്ക് മനസ്സറിഞ്ഞ് കീഴടങ്ങിപ്പോകുന്നവരുണ്ട്. ”പണ്ടൊക്കെ നെറ്റ് വഴിയൊ സോഷ്യല്‍ മീഡിയ വഴിയൊ ഒരു അപരിചിതനെ പരിചയപ്പെട്ടു സംസാരിച്ചാലും ലൈംഗികചുവ കലര്‍ന്ന ഒരു നീക്കമുണ്ടായാല്‍ ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നതായാണ് കണ്ടിരുന്നത്.
പക്ഷേ, ഇന്നു സൈബര്‍ ലോകത്തുള്ള പരിചയം സൗഹൃദമായി മാറി വല്ലാത്ത അടുപ്പത്തിലേക്കെത്തിയാല്‍ ആ ബന്ധം നിലനിര്‍ത്താനായി ലൈംഗിക ചുവയുള്ള മെസേജുകള്‍ക്കും അല്‍പം കൂടി കടന്ന് ലൈംഗികമായി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ അയയ്ക്കുന്നതിനും വഴങ്ങുന്നു സ്ത്രീകള്‍. ഇതിന്റെയൊക്കെ ഒടുവില്‍ ബ്ലാക്ക് മെയിലിങ്ങും ചൂഷണവുമൊക്കെ തുടങ്ങുമ്പോള്‍ അതു സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.
സ്ത്രീയെ സംബന്ധിച്ച് ഒരു ബന്ധത്തില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പരിഗണനയും ബഹുമാനവും വളരെ പ്രാധാന്യമുള്ളതാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ ആ ബന്ധത്തില്‍ നിന്നും വൈകാരിക തൃപ്തി ലഭിക്കാതെ വരാം. അങ്ങനെ വിരസതയില്‍ കഴിയുന്നവര്‍ക്ക് ജീവിതം ബാലന്‍സ് ചെയ്തുകൊണ്ടുപോകാനുള്ള ഒരു രക്ഷാമാര്‍ഗമായി മാറാറുണ്ട് സൈബര്‍ലോകം പലപ്പോഴും. വാട്‌സ് ആപ് വഴിയുള്ള പഴയ സൗഹൃദകൂട്ടായ്മകള്‍, ഡേറ്റിങ് ആപ്പുകള്‍ എന്നിവയും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന ബന്ധങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളും കാണാറുണ്ട്.
പുരുഷന്മാരുടെ കാര്യത്തില്‍ സൈബര്‍ സെക്‌സ് ലൈംഗികജീവിതത്തിന്റെ താളം തെറ്റിക്കുന്ന സംഭവങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുെട കാര്യത്തില്‍ ഇതുവരെ അതുവലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ടിട്ടില്ല.