നറു നിലാ പുഞ്ചിരി തൂകിയ സന്ധ്യയിൽ
നവ മിഥുനങ്ങളായ് നക്ഷത്രവ്യൂഹവും
നന്മ തുളുമ്പുന്ന കാർമേഘ പാളിയിൽ
നല്ലിളം തെന്നൽ പോൽ നേർകാഴ്ചയും നമ്മിൽ
നല്ല ദിനങ്ങളിൽ കാണും ജനനിയിൽ
നല്ലൊരു രാജനായി മാവേലിമന്നനും
നാടിൻ്റെ നന്മയിൽ പ്രജകളെല്ലാവരും
നിനവിന്റെ ശംഖൊലിനാദത്തനിമയിൽ
നിറമുള്ള പൂക്കളിൽ നറുതേൻ നുകരുന്ന
നിത്യഹരിതമായ് നേർകാഴ്ചയായ് ഓണം
നാടിനെ നന്നായറിയുവാൻ വൈകാതെ
നല്ലൊരു വായനാശീലം വളർത്തുക.
നീലനിരാളമായ് ചുടുവാർത്ത നൽകുവാൻ
നേർകാഴ്ചയെന്നും നേരോടെനിങ്ങളിൽ
നടനം മനോഹരം സ്വരരാഗവീഥിയിൽ
നീർമണിമുത്തുപോൽ ലാസ്യഭാവത്തിലായ്
നീതിയാൽ ദേശവും ദേശത്തനിമയും
നവ്യ സങ്കല്പത്തിൻ നേർകാഴ്ചയിൽ കാണാം
നീതിബോധത്തിൻ്റെ സ്‌നേഹത്തണലിലും
നിതാന്ത വായന നേർകാഴ്ച്ചയോടൊപ്പം
നന്മയും തിന്മയും വേർതിരിച്ചെപ്പോഴും
നാടിൻ സമൃദ്ധിക്ക് നൽകിടുമ്പോൾ
നേർവഴി നേടിടാം നന്മ നിറച്ചിടാം
നേർകാഴ്ച്ചയോടൊപ്പം യാത്ര തുടർന്നിടാം
നിർജീവനത്തിന്റെ പ്രത്യാശയോതിയും
നിസ്സഹായത്തിന്റെ നിശീഥത്തിലെപ്പൊഴും
നന്മയെന്നോതാതെ ബാല്യ ശൈശവങ്ങളും
നാഥനില്ലാത്തൊരു അന്ധകാരത്തിലും
നിത്യസ്മൃതിയുടെ മേച്ചിൽ പുറങ്ങളിൽ
നിർവൃതി തേടുന്നു പുലരിയിലിപ്പോഴും
നേരിന്റെ നിഴലിനെ നോക്കി നടക്കുമീ
നീതിയുക്തത്തിന്റെ മാറ്റുരച്ചീടുവാൻ
നിനവിന്റെ നനവുണ്ട് നറുതേൻ രുചിയുണ്ട്
നല്ലൊരു നാളേക്ക് ഭാവുകമരുളുന്നു
നന്മ ചൊരിയുന്ന നേർകാഴ്ച്ച നമ്മിലായ്
–ചന്ദ്രൻ മാക്കുട്ടൻ
തമ്പകച്ചുവട്
919447104712