Sunday, September 8, 2024

HomeFeaturesകേരളത്തിലെ കോവിഡ് വര്‍ധന മൂന്നാം തരംഗത്തിന്‍റെ ആദ്യ സൂചനയെന്ന്

കേരളത്തിലെ കോവിഡ് വര്‍ധന മൂന്നാം തരംഗത്തിന്‍റെ ആദ്യ സൂചനയെന്ന്

spot_img
spot_img

കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന കോവിഡ് കേസുകളുടെ വര്‍ധന മൂന്നാം തരംഗത്തിന്‍റെ ആദ്യ സൂചനകളായി എടുക്കാമെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു. ഭാവി തരംഗങ്ങള്‍ക്കുള്ള സാധ്യത നമുക്ക് മുന്നില്‍ എപ്പോഴും ഉണ്ട്.

ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആര്‍) ശാസ്ത്രജ്ഞന്‍ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു.

രാജ്യത്തെ ആകമാനം മൂന്നാം തരംഗം ബാധിക്കാന്‍ സാധ്യത കുറവാണെന്നും ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സമീരന്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഇ.1.2 വകഭേദത്തെയും ങഡ വകഭേദത്തെയും ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളെന്ന് വിളിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

. ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും പതിയെയാണത് സംഭവിക്കുന്നത്. കോവിഡ് വാക്‌സീന്‍ കൂടുതല്‍ പേരിലേക്ക് എത്തി തുടങ്ങിയത് മൂലമാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്ന് തുടങ്ങിയതിനെയും ഡോ. സമീരന്‍ സ്വാഗതം ചെയ്തു. 55 ശതമാനം കുട്ടികളിലും കോവിഡിനെതിരെയുള്ള ആന്‍റി ബോഡികള്‍ വികസിച്ചതായി നാലാമത് ദേശീയ സീറോളജിക്കല്‍ സര്‍വേ പറയുന്നു.

മാതാപിതാക്കളും അധ്യാപകരും മറ്റ് സ്കൂള്‍ ജീവനക്കാരും വാക്‌സീന്‍ എടുത്ത് കഴിഞ്ഞാല്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കുമെന്നും സ്കൂള്‍ ബസുകളിലെും ക്ലാസ്‌റൂമുകളിലെയും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഡോ. സമീരന്‍ അഭിപ്രായപ്പെട്ടു.

ഒരു സംസ്ഥാനത്തിനുള്ളില്‍തന്നെ പല ജില്ലകളില്‍ പല തരത്തിലുള്ള വ്യാപനവും രോഗതീവ്രതയും കാണപ്പെടാറുണ്ട്. ഇതിനാല്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള പ്രാദേശിക ഡേറ്റയുടെ അവലോകനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശികമായ നടപടികള്‍ കോവിഡിനെ തടയാന്‍ സ്വീകരിക്കണമെന്നും ഡോ. സമീരന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments