Friday, November 22, 2024

HomeFeaturesവിജയേട്ടനും അന്‍വറിക്കയും (സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ )

വിജയേട്ടനും അന്‍വറിക്കയും (സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ )

spot_img
spot_img

ഇ കെ നായനാരും എം വി രാഘവനും പാര്‍ട്ടിയില്‍ ശക്തരായിരുന്ന കാലത്തു തന്നെ കണ്ണൂര്‍ സി പി എം ലും സംസ്ഥാന രാഷ്ട്രീയത്തിലും പാര്‍ട്ടിക്കുവേണ്ടി ചാണക്യ തന്ത്രങ്ങള്‍ മെനെഞ്ഞിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. 

രാഷ്ട്രീയത്തിലെ കയറ്റിറക്കങ്ങള്‍ക്ക് ഇടയിലും 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി ആയ പിണറായി നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റ ഉടന്‍ നടത്തിയ മന്ത്രിമാരുടെ വിദേശ യാത്രയിലും അംഗം ആയിരുന്നു. 

ദശാബ്ദങ്ങള്‍ കേരളത്തിലെ മാര്‍ക്ക്സിസ്‌റ് പാര്‍ട്ടിയില്‍ സര്‍വശക്തന്‍ ആയിരുന്ന അച്ചൂതാനന്ദന്‍ നിര്‍ഭാഗ്യം കൊണ്ടു പലപ്പോഴും മുഖ്യമന്ത്രി ആകാന്‍ സാധിക്കാതിരുന്നപ്പോഴും പാര്‍ട്ടിയിലെ തന്റെ ശക്തി കുറച്ചിരുന്നില്ല. 

96ല്‍ നായനാരും പിണറായിയും പി ജെ ജോസഫും വിദേശ യാത്ര നടത്തിയപ്പോള്‍ ആദ്യം പോയത് ലണ്ടനിലെ അത്യാഡംബര ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്ന അച്യുതാനന്ദനെ സന്ദര്‍ശിക്കുവാന്‍ ആണ്. തുടര്‍ന്ന് കാനഡയില്‍ പോയി ലാവലിന്‍ കരാറും ഏര്‍പ്പാടാക്കിയ ശേഷമാണു പിണറായി നാട്ടിലേക്കു മടങ്ങിയത്.

98ല്‍ അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ പുതിയ സെക്രട്ടറിയെ തെരെഞ്ഞെടുക്കുവാന്‍ കൂടിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പല പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും അച്ചൂതാനന്ദന്‍ നിര്‍ദ്ദേശിച്ചത് പിണറായിയുടെ പേരാണ്. അപ്പോള്‍ പിണറായി നല്ലയൊരു മന്ത്രി അല്ലേ എന്ന ചോദ്യത്തിന് അച്ചൂതാനന്ദന്‍ പറഞ്ഞ മറുപടി നല്ല മന്ത്രിമാരെ എത്ര വേണമെങ്കിലും കിട്ടും ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടത് നല്ലയൊരു സെക്രട്ടറിയെ ആണ് എന്നാണ്.

അങ്ങനെ അച്യുതനന്ദന്റെ ബലത്തില്‍ പാര്‍ട്ടി സെക്രട്ടറി ആയ പിണറായി തുടക്കം മുതല്‍ ശ്രമിച്ചത് അച്ചുതാനന്ദന്റെ പാര്‍ട്ടിയിലെ മേധാവിത്വം അവസാനിപ്പിക്കുവാന്‍ ആണ്.

മലപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയെ കൈപിടിയില്‍ ആക്കിയ പിണറായി നീണ്ട പതിനേഴു വര്‍ഷങ്ങള്‍ സെക്രട്ടറി പദവിയില്‍ ഇരുന്നു ഭൂരിപക്ഷ നേതാക്കളെയും അണികളെയും തന്റെ വരുതിയില്‍ ആക്കി. 

മലപ്പുറം ജില്ലയില്‍ മുസ്ലീംലീഗിന്റെ ശക്തിയാല്‍ ബലക്കുറവുള്ള പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുവാന്‍ പാര്‍ട്ടിയ്ക്കു തന്ത്രങ്ങള്‍ മെനെഞ്ഞിരുന്നത് എന്നും പിണറായി ആയിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ടി കെ ഹംസയേ മഞ്ചേരിയില്‍ പാര്‍ലമെന്റിലേക്കു നിര്‍ത്തി വിജയിപ്പിച്ചെടുത്തു. പിന്നീട് യൂത്ത് ലീഗിന്റെ തീപ്പൊരി നേതാവായിരുന്ന കെ ടി ജലീല്‍ മുസ്ലീംലീഗുമായി ഇടഞ്ഞപ്പോള്‍ ജലീലിനെ ഇടതു സ്വതന്ത്രന്‍ ആക്കി കുറ്റിപ്പുറത്തു 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിച്ചു വിജയിപ്പിച്ചെടുത്തത് മുസ്ലീംലീഗിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം ആയി മാറി ഒപ്പം പിണറായിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ആയി. 

2016ല്‍ അധികാരം ഏറ്റ ഒന്നാം പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജലീല്‍ ആയിരുന്നു ആ അഞ്ചു വര്‍ഷം മലപ്പുറം ജില്ലയുടെ സൂപ്പര്‍ മുഖ്യമന്ത്രി. 

കോണ്‍ഗ്രസ്‌കാരന്‍ ആയിരുന്ന പി വി അന്‍വര്‍ 2011 ഓടു കൂടിയാണ് പിണറായി ആയി അടുക്കുന്നതും ഇടതു മുന്നണിയിലേക്ക് വരുന്നതും 2016 ലെയും 2021ലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച അന്‍വര്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നനിക്കായി പൊന്നാനിയിലും ഒരു കൈ നോക്കിയിരുന്നു. 

ഒരുപാട് ഉപദേശകരും മനസാക്ഷി സൂക്ഷിപ്പുകാരുമുള്ള പിണറായിയുടെ കുറച്ചു കാലങ്ങള്‍ ആയി മലപ്പുറം ജില്ല അടക്കി വാണിരുന്നത് അന്‍വര്‍ ഇക്കയാണ് പോലീസ് ഓഫീസര്‍ എന്നതില്‍ ഉപരി പിണറായിയുടെ വിശ്വസ്ഥന്‍ കൂടി ആയ എ ഡി ജി പി എം ആര്‍ അജിത്കുമാറിനെ അന്‍വര്‍ഇക്ക തൊട്ടപ്പോള്‍ കൊണ്ടത് അജിത്കുമാറിനല്ല പിണറായിക്കാണ് അതോടെ ഇക്കയുടെ കൈ പൊള്ളി. 

കെ ടി ജലീലിനെ പോലെ മലപ്പുറം ജില്ലയുടെ സൂപ്പര്‍ മുഖ്യമന്ത്രി ആയില്ലെങ്കിലും സാധാ മന്ത്രി ആകാനുള്ള ഭാഗ്യം അന്‍വര്‍ ഇക്കയ്ക്കു നഷ്ടപ്പെടുമോ എന്നൊരു സംശയം.

(സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments