ജോസ് കാടാപുറം
ചാണക കുഴിയിൽ നിന്ന് ആരെങ്കിലും റോസാ പുഷ്പം പ്രതീക്ഷിക്കുമോ ഇതാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് ഓർക്കുമ്പോൾ സാധാരണ മലയാളീക് തോന്നാറ് ഇക്കണ്ട മാപ്രാ കൾ മുഴുവൻ അച്ചു നിരത്തി പിന്താങ്ങിയിട്ടും എന്താ കൊണ്ഗ്രെസ്സേ നിങ്ങൾ നന്നാകാത്തത് …കേരളത്തിൽ ഉമ്മൻചാണ്ടി ,രമേശ് ചെന്നിത്തല , കെ സുധകരാൻ ,വി ഡി സതീശൻ, കെ മുരളീധരൻ കൂടെ മൂത്ത കോൺഗ്രസ്, യുദ്ധ(യൂത്ത് ) കോൺഗ്രസ് ഇവരെല്ലാം കാർഖിക്കു വേണ്ടി നിലകൊള്ളുന്നു .കേരളത്തിലെ ഒരു എം പി അഖി ലേന്ത്യാ കോൺഗ്രസ് പ്രെസിഡെന്റ് ആയി മത്സരിക്കുമ്പോൾ നമ്മ നാട്ടിലെ കോൺഗ്രസ് എങ്കിലും പിന്തുണയ്ക്കേണ്ടതില്ലേ ?എന്ത് കൊണ്ടാണ് പിന്തുണക്കാത്തതു ഉത്തരം ഏതു പള്ളിലച്ചനും അറിയാം കോൺഗ്രസിലെ ഒരു പ്രധാന കുടുംബത്തിന് ഒരു പക്ഷെ ശശി തരൂരിനെക്കാളും സ്വീകാര്യൻ മല്ലികാർജുൻ കാർഗെ ആയതു കൊണ്ടായിരിക്കും ,സ്വാഭികമാണ് അതുകൊണ്ടു കാർഖെ ഒരു റബര് സ്റ്റാമ്പ് ആയി മാറുമെന്ന് ഉറപ്പാണ് !ഇങ്ങനെ ഉറപ്പായ റബർ സ്റ്റാമ്പുകളായ കോൺഗ്രസ് നേതാക്കൾ മതിയോ, കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവും ഉറപ്പോടെ വിചാരിക്കുന്നവർ വേണ്ടേ, പകൽ കോൺഗ്രസ് രാത്രി ബിജെപി കാരായ കോൺഗ്രെസ്സുകാർ മതിയോ ഇനിയും കോൺഗ്രസിൽ…
ഒരു കാര്യം പറയുമ്പോൾ കോൺഫ്ലിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് മലയാളിക്ക് ബഹുമാനവും ഇഷ്ടവുമാണ് (എന്നാൽ കേരളത്തിലെ കോൺഗ്രെസ്സുകാർക് അങ്ങനെയല്ല )ഒക്കെ ശരിയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെ.
എന്നാൽ ശശിതരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് വെളിവുള്ള മലയാളിക്കൊപ്പം എന്റെയും ആഗ്രഹം . രണ്ട് സ്ഥാനാർത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടിൽ ബന്ധങ്ങളില്ല, പ്രവർത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് പൊതുവെ യോജിപ്പില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്. തരൂർ പറയുന്ന പലതിനോടും മലയാളിക്ക് യോജിപ്പുണ്ട്. കോൺഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നൽകണം എന്നിങ്ങനെ കുറേ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്.
ഹൈക്കമാന്റ് ത്രയത്തിന് – സോണിയ, രാഹുൽ, പ്രിയങ്ക – നോമിനി ഇല്ലെന്ന വാദം ശരിയല്ല. മൂവരും തന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് തരൂർ പറയുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിൽ തർക്കമില്ല. എ.കെ.ആന്റണി മുതൽ അശോക് ഗഹല്ലോട്ട് വരെയുള്ളവർ ഖാർഗെയ്ക്ക് വേണ്ടിയാണ് ഒപ്പു ചാർത്തിയത്. കേരളത്തിൽ പോലും ഉമ്മൻചാണ്ടി, ചെന്നിത്തല, സുധാകരൻ, സതീശൻ തുടങ്ങിയവർ ഖാർഗെക്കാണ് പിന്തുണ നൽകുന്നത്.
പി.ചിദംബരത്തിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്; ആര് അദ്ധ്യക്ഷനായാലും ലീഡർ രാഹുൽഗാന്ധി ആയിരിക്കും. കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തം.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തരൂരിനെ കാലുവാരുന്നതിൽ വിജയിക്കാം, എന്നാൽ അത് കോൺഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് പൊതുജനാഭിപ്രായം ..
കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് വിഷയത്തിൽ മറ്റ് പാർട്ടിയിലുള്ളവർ അഭിപ്രായം പറയേണ്ടതില്ല എന്ന ചിലരുടെ വാദത്തോട് യോജിക്കാനാവില്ല……
പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് ….. പൊതു ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് തടസ്സമില്ല. അപ്പോൾ അഭിപ്രായം പറയുന്നവരെ അവരുടെ പാർട്ടിയും , ജാതിയും ഒന്നും നോക്കാതെ മുകളിൽ പറഞ്ഞ പൊതു സമൂഹത്തിന്റെ ഭാഗമായി കണ്ടാൽ മതി.
പിന്നെ അഭിപ്രായം പറയുന്നവരല്ല മറിച്ച് അതിനൊരു അവസരം ഉണ്ടാക്കിക്കൊടുത്ത കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും പ്രത്യേകിച്ച് കേരളത്തിലെ ഗ്രൂപ്പ് കാരണവൻമാരുമാണ് അതിനുത്തരവാദികൾ. ഹൈക്കമാന്റിന് ഔദ്യോകിക സ്ഥാനാർത്ഥി ഇല്ലെന്ന് ശ്രീമതി സോണിയാജിയും, രാഹുൽജിയും വ്യക്തമായി പറഞ്ഞിട്ടും ഖാർഗെക്ക് ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പരിവേഷം നൽകി വോട്ട് പിടിക്കാനും ,
ശ്രീ തരൂരിനെ മോശക്കാരനാക്കി ചിത്രീകരിക്കാനും കേരള നേതാക്കൾ കാണിക്കുന്ന വ്യഗ്രത കാണുമ്പോൾ ആരായാലും അഭിപ്രായം പറഞ്ഞ് പോകും. മാത്രമല്ല കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ ഏത് കോൺഗ്രസുകാരനും മൽസരിക്കാം എന്നിരിക്കെ രണ്ട് കോൺഗ്രസുകാർ തമ്മിലുള്ള മൽസരത്തിൽ എങ്ങനെയാണീ ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാവുക. എന്നാൽ പിന്നെ തെരഞ്ഞെടുപ്പേ വേണ്ടായിരുന്നല്ലോ. അതോ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടിയുള്ള കോലാഹലങ്ങളോ ഈ കാട്ടിക്കൂട്ടുന്നത്.
പിന്നെ മൽസരിക്കാൻ വരുന്നത് ബിജെപി കാരനോ സിപിഎം കാരനോ അല്ലെന്നുള്ള കാര്യം” ഔദ്യോഗികന്മാർ ” ഓർക്കുന്നത് നന്നായിരിക്കും.. ഞങ്ങളുടെ പൈലിയേ ഞങ്ങളുടെ വർക്കി കുത്തികുന്നതിനു നിങ്ങൾക്കെന്താ പോലീസെ എന്ന് പണ്ട് ചോതിച്ചപോലുണ്ട് ഇപ്പോൾ ചുധാകാരന്റെ കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് ….ഒന്നുണ്ട് കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പുകൾക്കതീതമായി ഇത്ര യോജിപ്പ് പ്രകടിപ്പിച്ച കാലം ഉണ്ടായിട്ടില്ല… തരൂരിൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയൻ്റും അതു തന്നെ….