ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍
വളര്‍ത്തിയതും നീയേ കൊന്നതും നീയേ തിന്നതും നീയേ. എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യായില്‍ പെട്ടെന്നെ മനസില്‍ തോന്നിയതാണിത്. തന്നെ വേദിയിലിരുത്തി മോശമായി പറഞ്ഞതില്‍ മനോവിഷമം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതിനു കാരണക്കാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബു പത്തനംതിട്ട എ ഡി എമ്മായി സ്ഥലം മാറിപ്പോകുന്ന ചടങ്ങില്‍ അദ്ദേഹത്തിനെതിരെ ദിവ്യ നടത്തിയ കൃത്യവിലോപവും അഴിമതി ആരോപണങ്ങളുമാണ് നവീന്‍ ബാബു ആത്മഹത്യാ ചെയ്യാന്‍ കാരണം. തന്റെ സുഹൃത്തിനയച്ച സന്ദേശത്തില്‍ അദ്ദേഹം അത് വ്യക്തമായി പരാമര്ശിച്ചിരുന്നുവത്രേ.
നവീന്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കളക്ടറെന്മ്മാരുള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരുടെയും അഭിപ്രായമായിരുന്നു. കൈക്കൂലി വാങ്ങാത്ത കൃത്യ നിഷ്ടയോടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് പൊതു ജനത്തിന്റെ അഭിപ്രായവും. ഏതാണ്ട് മുപ്പത്തിയഞ്ച് വര്‍ഷത്തെ സര്‍വീസുള്ള അദ്ദേഹത്തെ കുറിച്ച് എല്ലാവര്‍ക്കും നല്ലഅഭിപ്രായമായിരുന്നു ഒരാള്‍ക്ക് ഒഴികെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കൊഴിച്ച്.
സാധാരണ കേരളത്തിലെ ഗവര്‍മെന്റ് ഉദ്യോഗസ്ഥരെക്കുറിച്ച് പുതു ജനത്തിന് പൊതുവെ നല്ല അഭിപ്രായമില്ലാത്തതാണ്. എന്നാല്‍ നവീന്‍ ബാബുവിനെ കുറിച്ച് എല്ലാവര്ക്കും നല്ലതു മാത്രമേ പറയാനുള്ളു. അത് അദ്ദേഹം പ്രവര്‍ത്തിച്ച എല്ലായിടത്തും. പിന്നെ ദിവ്യക്ക് മാത്രം എതിരഭിപ്രായമുണ്ടാകാന്‍ കാരണമെന്താണ്. അയാള്‍ക്കെതിരെ എന്തെങ്കിലും എതിരഭിപ്രായമുണ്ടായിരുന്നെകില്‍ പരാതിയുണ്ടായിരുന്നെകില്‍ അദ്ദേഹത്തിന്റ മേലുദ്യോഗസ്ഥനായ ജില്ലാ കളക്ടറോടെ അത് പറയാമായിരുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അതുകൊണ്ടുതന്ന് അവര്‍ പരാതി നല്‍കിയാല്‍ ആ വ്യക്തിക്കെതിരെ അടിയന്തിരമായി അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു. കാരണം പരാതിക്കാരുടെ സ്ഥാനവും പ്രാധാന്യവും തന്നെ. ഇതൊന്നുമില്ലാത് അദ്ദേഹത്തിന്റ യാത്രയയപ്പ് വേദിയില്‍ എത്തി തനിക്കുള്ള വിരോധം പ്രകടമാക്കിയത്തിന്റ ലക്ഷ്യമെന്താണ്. അതും ക്ഷണിക്കപ്പെടാതെ. ക്ഷണിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ അഭിമാനത്തിന് വ്രണമേല്പിക്കുന്ന തരത്തില്‍ നടത്തിയ അഭിപ്രായ പ്രകടനം അങ്ങേയറ്റം തെറ്റുതന്നെയാണ്. ദിവ്യയ്ക്ക് നവീനിനോട് എന്തോ പകയുള്ളതായി ആ സംഭവം വ്യക്തമാക്കുന്നു. അതെ രാഷ്ട്രീയ പകയാണോ. ദിവ്യയും നവീനും സി പി എമ്മിന്റെ രഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. നവീന്‍ ബാബു ഇടതുപക്ഷത്തിന്റ ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ദിവ്യ സി പി എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും. അതുകൊണ്ട് ഇത് രാഷ്ട്രീയ കുടിപ്പകയായാണോ. കണ്ണൂരിലെ സി പി എമ്മില്‍ നടക്കുന്ന ചേരിപ്പോര് ഇതുമായി ബന്ധപ്പെട്ടതാണോ. ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ദിവ്യ നവീനെതിരെ ആരോപിച്ച അഴിമതിയെക്കുറിച്ച കണ്ണൂര്‍ കളക്ടര്‍ അന്വേഷിക്കുകയും ആ ആരോപണത്തില്‍ യാതൊരു വസ്തുതയുമില്ലെന്ന് കളക്ടര്‍ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതില്‍ നിന്ന് നവീന്‍ ബാബു നിരപരാധിയാണെന്ന് തെളിഞ്ഞു. അതുകൊണ്ട് ദിവ്യ ആരോപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലും ആരുടെ പ്രേരണയിലുമാണ്. പാര്‍ട്ടിയിലെ ചേരിപ്പോരാണോ അതിനു കാരണം. അത് അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിക്കുണ്ട്.
അനേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം നീതി പൂര്‍വമാണെന്ന് കണ്ടറിയണം. കാരണം വാദിയെക്കാള്‍ പ്രതി പാര്‍ട്ടിയില്‍ ശക്തയാണ്. അങ്ങനെയുള്ളവരെ സംരക്ഷിച്ച ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. ആന്തൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്റെ പിടിവാശി കാരണം ആത്മഹത്യാ ചെയ്ത സാജന്റെ കാര്യം തന്നെ എടുക്കാം. ഇരുവരും പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നിട്ട് കുറ്റക്കാരിയായ ചെയര്‍പേഴ്സണെതിരെ എന്ത് നടപടിയെടുത്തു. അവരുടെ ഭര്‍ത്താവ് ഇന്ന് പാര്‍ട്ടിയിലെ ഉന്നതനായ നേതാവാണ്. കൊല്ലത്തെ പാര്‍ട്ടിക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക് ഷോപ്പ് തുടങ്ങാന്‍ കഴിയാതെ ആത്മഹത്യാ ചെയ്ത പ്രവാസിയുടെ കുടുംബത്തിനെ എന്ത് നീതി ലഭിച്ചു. അതിലും ഇരു കൂട്ടരും പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളുമായിരുന്നു. ഇവിടെയും മറിച്ചൊന്നും നടക്കില്ല. നാവിന്‍ ബാബുവിനേക്കാള്‍ പാര്‍ട്ടിയുടെ ലേബല്‍ ഉള്ളത് ദിവ്യക്കാണ്. അപ്പോള്‍ അവര്‍ക്കായിരിക്കും പാര്‍ട്ടിയുടെ സംരക്ഷണം കിട്ടുക. ഇപ്പോഴത്തെ ഈ അന്വേഷണവും മറ്റും ഒരു പ്രഹസനം മാത്രം. ജനങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലും മാത്രം.
ക്ഷണിക്കപ്പെടാതെയാണ് ദിവ്യ വന്നതെന്നായിരുന്നു സംഘാടകരുടെ മുഴിയില്‍ പറയുന്നത്. എന്നാല്‍ താന്‍ കളക്ടര്‍ ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് അവര്‍ കോടതിയില്‍ കൊടുത്ത ജാമ്യ ഗര്‍ജിയില്‍ പറയുന്നത്. കളക്ടര്‍ മൗനമായിരിക്കുകയുമാണ്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്നതാണ് കളക്ടര്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതിനര്‍ത്ഥം അപ്പന്‍ പത്തായത്തില്‍ തന്നെയിരുപ്പുണ്ട് എന്നതാണ്. പോലീസ് തയ്യാറാക്കിയ എഫ് ഐറില്‍ പോലും അത് വ്യക്തമാകുന്നുണ്ട്. ഒരു സംരക്ഷണത്തിന്റ വലയം തീര്‍ക്കുന്നു എന്നതാണ് ഇതില്‍ വ്യക്തമാകുന്നത്. ചുരുക്കത്തില്‍ ഒരു ഉത്തുതീര്‍പ്പ് എന്നനിലയിലേക്ക് കാര്യങ്ങള്‍ പോകാം. മറ്റെല്ലാ കേസ്സുകളെയും പോലെ. എങ്ങനെ ഒത്തുതീര്‍ന്നാലും കുറ്റം ചെയ്തവര്‍ക്കേ അര്‍ഹമായ ശിക്ഷ കിട്ടിയില്ലെങ്കില്‍ നവീന്റെ ആത്മാവിനെ നിത്യ ശാന്തി കിട്ടില്ല കാരണം തെറ്റ് ചെയ്യാതെ കുറ്റാരോപിതനായ വ്യക്തിയാണ്. കൊല്ലാനുംകൊല്ലിക്കാനും കഴിയുമെങ്കില്‍ സംരക്ഷിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് എത്രയോ സംഭവങ്ങളില്‍ കുടി തെളിയിച്ച പാര്‍ട്ടിയാണ് ഇത്. അതുകോട് തന്നെ എല്ലാത്തിനും മീതെയാണ് തങ്ങളെന്നാണ് നേതാക്കളുടെ ചിന്ത. അതിന്‌ടെ ഒരു ഇരയാണ് നവീന്‍ എന്ന സത്യാ സന്ധനായ ഉദ്യോഗസ്ഥന്‍. അയാള്‍ നീതിമാനായിരുന്നു എന്നിട്ടും നിങ്ങളയാളെ?