Sunday, December 22, 2024

HomeArticlesArticlesശോഭയോടെ ശോഭ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ശോഭയോടെ ശോഭ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
spot_img

2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ ബി ജെ പി സ്‌ഥാനാർഥി ആയിരുന്ന ശോഭ സുരേന്ദ്രൻ വോട്ടെണ്ണലിനു ശേഷം ഫല പ്രഖ്യാപനത്തിൽ നാൽപതിനായിരത്തിൽ അധികം വോട്ടോടെ രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ ബി ജെ പി അണികളോടും ജനങ്ങളോടും ആയി പറഞ്ഞു ഞാൻ ഇനിയും വരും ഇവിടെ മത്സരിക്കും പാലക്കാട്‌ മണ്ഡലം പിടിച്ചെടുക്കും.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്‌ഥാനാർത്തി ആയ ശോഭ ബി ജെ പി യ്ക്കു ഏഴയൽവക്കത്തു വരാൻ പറ്റാത്ത മണ്ഡലത്തിൽ രണ്ടര ലക്ഷത്തിൽ അധികം വോട്ട് നേടി ബി ജെ പി യുടെ എ ക്ലാസ്സ്‌ മണ്ഡലമാക്കി. കൂടാതെ സി പി എം ന്റെ കോട്ടയായിരുന്ന ആറ്റിങ്ങളിൽ കോന്നി എം എൽ എ ആയിരുന്ന അടൂർ പ്രകാശ് നുഴഞ്ഞു കയറി വിജയിച്ചതും ശോഭ നേടിയ സി പി എം വോട്ടുകൾ കൊണ്ട് കൂടി ആയിരുന്നു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വം അനുമതി കൊടുത്തിട്ടും സ്‌ഥാനാർഥിത്വം വൈകിപ്പിച്ച പ്രസിഡണ്ട്‌ കെ സുരേന്ദ്രൻന്റെ നേതൃത്വത്തിൽ ഉള്ള സംസ്‌ഥാന നേതൃത്വം ശോഭ സുരേന്ദ്രന് ഒടുവിൽ കൊടുത്തത് കമ്യുണിസ്റ്റ് കോട്ടയായ കഴക്കൂട്ടം ആണ്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇരുപതിനായിരത്തിൽ അധികം വോട്ടിനു തുടർച്ചയായി വിജയിക്കുന്ന മണ്ഡലത്തിൽ വളരെ വൈകി തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയ ശോഭ വളരെ മികച്ച പ്രകടനം ആണ് കാഴ്ച്ച വച്ചത്.

ഈ വർഷം ആദ്യം നടന്ന രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബി ജെ പി യുടെ എ ക്ലാസ്സ്‌ മണ്ഡലങ്ങളിൽ ഒന്നും പെടാത്ത ആലപ്പുഴ സീറ്റിൽ മത്സരിക്കുവാൻ ആണ് ശോഭയെ നിയോഗിച്ചത്. ആറ്റിങ്ങൽ കിട്ടാത്തതിന്റെ പരിഭവം കാണിക്കാതെ ആലപ്പുഴയിൽ എത്തിയ ശോഭ തന്നോട് ഇടഞ്ഞു നിൽക്കുന്ന നേതൃത്തൊത്തെ ഞെട്ടിച്ചുകൊണ്ട് 2019 ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്‌ഥാനാർഥി ആയിരുന്ന മുൻ വൈസ് ചാൻസലർ കെ എസ് രാധാകൃഷ്ണൻ നേടിയ വോട്ടിനേക്കാൾ പതിനൊന്നു ശതമാനം വർധിപ്പിച്ചു മൂന്നു ലക്ഷത്തോളം വോട്ടുകൾ നേടി ആലപ്പുഴയെ ബി ജെ പി യുടെ മറ്റൊരു എ ക്ലാസ്സ്‌ മണ്ഡലം ആക്കിയാണ് അവിടെ നിന്നും മടങ്ങിയത്.

ഇപ്പോൾ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്‌ മണ്ഡലത്തിൽ അവസാനം വരെ പറഞ്ഞു കേട്ട പേര് ശോഭ സുരേന്ദ്രൻന്റെ ആയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വരെ ശക്തമായി പിന്തുണച്ചിട്ടും ശോഭ സ്‌ഥാനാർഥി ആകാത്തതിന്റെ നഷ്ടം ബി ജെ പിക്കാണോ ജനങ്ങൾക്കു ആണോ എന്നു തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം വിലയിരുത്താം.

നിലമ്പൂർ എം ൽ എ പി വി അൻവർ പറഞ്ഞതുപോലെ 2036 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചു ബി ജെ പി കേരളത്തിൽ അധികാരത്തിൽ വരുകയാണെങ്കിൽ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രൻ ആകുമോ ആഭ്യന്തര മന്ത്രി എന്നു കാത്തിരുന്നു കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments