കഷ്ടകാലത്തിനാണ് ഓളെ കൂടെ കൊണ്ടു പോയത്. അവൾക്കത് ഒഴിവു ദിവസമായിരുന്നു. സാധാരണ ഇരിപ്പുറപ്പിക്കാറുള്ള സ്ഥലത്ത് തന്നെ ദൈവങ്ങളെ കിടത്തിയും നിവർത്തിയും നിരത്തി. നിവർന്നു നിന്ന വിഗ്രഹങ്ങളേക്കാൾ മലർന്നു വീണ പടങ്ങൾക്ക് ഓജസു തോന്നി. കാരണം അവയൊന്നു പൊടി തട്ടിയാൽ മുഷിപ്പ് പാടെ പോകും. രൂപങ്ങളിൽ ലേശം ചെളിപ്പിടിച്ചാൽ മതി മങ്ങലേൽക്കും. വിറ്റു തീരാത്ത ഉടയാത്തവയെ മാസത്തിലൊരിക്കലേ കുളിപ്പിച്ച് വൃത്തിയാക്കൂ.നറുവെയിലത്തു വച്ച് ഉടനടി ഉണക്കണം. ലോഹവും, കളിമണ്ണും വെള്ളത്തിൽ കുതിർന്നാൽ രാശി മായും. ഭംഗി ദേഹത്തെ ഛായമിളകി വികൃതമാകാനും മതി. ഇത്തരം തൊന്തരവുകൾ വാങ്ങുന്നവർക്ക് അറിയോ എന്തോ? കൂട്ടത്തിലെ മിനുമിനുങ്ങുന്ന ഐശ്വര്യമൊത്തവ കണ്ണിൽ പിടിക്കും. പിന്നെ വിലപേശൽ മത്സരമായി. പൂജിക്കാൻ വയ്ക്കുന്ന ദൈവങ്ങളോടിതാണ് മനുഷ്യൻെറ മനസ്ഥിതി! പടമാണേൽ എല്ലാ ദൈവങ്ങളേയും ചുരുങ്ങിയ ചെലവിൽ കരസ്ഥമാക്കാം. വലുപ്പ ചെറുപ്പമില്ലാതെ ഒരേ വിലയാണ് അച്ചടി ശക്ത ഭക്തൻ അണ്ണാച്ചി ഈടാക്കുന്നത്. ദൈവങ്ങളുടെ പ്രത്യക്ഷ വിലനിലവാരം, പ്രാർത്ഥിച്ച അനുഭവസ്ഥ ഭക്തർക്കറിയാം. എന്തായാലും അവർക്കിതെല്ലാം ഉപജീവന മാർഗ്ഗമാണ്! അതുകൊണ്ട് തന്നെ ദൈവങ്ങളോടവർക്ക് പ്രത്യേക സ്ഥായിയാണ്. വഴി വക്കിൽ ഓരോന്നിനേയും മികവോടെ പ്രതിഷ്ഠിച്ച് കണ്ണുച്ചിമ്മി കൈക്കൂപ്പി ഭക്തിപുരസരം വണങ്ങുന്നത് ശീലമായി. മുട്ടില്ലാതെ അന്നം തരുന്ന സ്നേഹ ബഹുമാന ആദരവ്!
കട ഓപ്പണായതും മൂദ്ദേവിയുടെ കരിനാക്കെത്തി.
“പ്രായായി വരണ മോളെ കച്ചോടത്തിലിറക്കീത് കൈ സഹായത്തിനാണോ കൂട്ടരേ?” അന്ധവിശ്വാസി
അല്ലായിരുന്നിട്ടും കണ്ണുപ്പറ്റുന്ന അശുദ്ധ മനോഗതം കേട്ട് ഞെട്ടിപ്പിടഞ്ഞു. ദുശകുനമോടെ ഉള്ളാന്തി വ്യസനിച്ചു.
ഉടനടി സാക്ഷ്യം പോലെ പോലീസ് ജീപ്പ് തൃക്കണി.
“കൊത്തി കൊത്തി മൊറത്തീ കേറി കൊത്താനായോ? ദൈവങ്ങളോട് നിന്ദനം അരുതല്ലോന്നു കരുതി വഴി വാണിഭത്തിന് നികുതി ഇളവു തന്നത് പിശകി. കംപ്ലെയിൻറ് കിട്ടീട്ടും വേണ്ടാ വേണ്ടാന്നു വച്ചു കണ്ണടച്ച് നടക്കായിരുന്നു. കൊക്കു നീണ്ട എല്ലബ്രാശ്. അപ് സരസുകളെ ഡ്യൂട്ടിക്ക് മാർക്കറ്റിങ്ങിനിരുത്താ പെരുവഴീല്?” പിന്നെ പറഞ്ഞ റൗഡി അസഭ്യങ്ങൾ നിഘണ്ടു കാണാത്തവയും.
“എല്ലാം പെറുക്കി കെട്ടി ജീപ്പിൽ കേറ്റടോ. കുന്തം വിഴുങ്ങിയ പോലെ മിഴിച്ചു നിൽക്കാ.” ഹിപ്പോപൊട്ടാമസ് വാപ്പൊളിച്ചുള്ള ഗർജ്ജനം. ദേഷ്യം മൂത്തവൻ അണപ്പല്ല് കടിച്ചു പൊട്ടിക്കുന്ന യോഗ കാട്ടി. അംഗരക്ഷകർ ലക്ഷണമൊത്ത തൊണ്ടി ദൈവങ്ങളെ വിരി തുണിയിൽ കൂട്ടി കെട്ടി ആജ്ഞ അനുസരിച്ചു.
“കേറടി ജീപ്പില്.” എന്ന ഈർഷ്യ ആട്ടി തെളിയും.
“സാറെ, പാവങ്ങളാ. ദ്രോഹിക്കരുത്. എൻെറ വീടീൻെറ വഴീടറ്റത്താ ചെറ്റപ്പുര. അതിന് ശരീര സുഖല്ലാണ്ട് മോളെ….”
“മതി വക്കാലത്ത്. ഞാൻ സൂത്രത്തിൽ കാര്യം പറഞ്ഞണ്ട്. ദൈവങ്ങളുടെ കൂടെ പെൺകുട്ടീടെ ചില്ലാനം കൂട്ടി തരാന്ന്. ഉറപ്പിച്ച തുകക്ക് മുക്കി മൂളി സമ്മതിച്ച മട്ടാ. ഇനി ഇടങ്കോലിടണ്ടാ.”
“അവരതിന് ഇതുവരെ സ്ഥലം വിട്ടു പോയിട്ടില്ല. പുറത്ത് സത്യാഗ്രഹാ.”
“മതി മതി ചോളാകിര്യം. ചവിട്ടും കുത്തും ഇല്ലാതെ സഹകരിച്ചാ മുറിവോ ചതവോ കേസോ കൂടാതെ എളുപ്പം വിടൂന്ന് തഞ്ചത്തിലുപദേശിച്ച് കൊണ്ടുവാ.” ഇല്ലേൽ കശ്മലൻെറ തനിനിറം എല്ലാവരും അറിയുമെന്ന ഉശിരിൽ മർക്കടമുഷ്ടി കൈത്തിരുമ്മി. ദുഷ്ടൻ. സ്ത്രീ ലബടൻ വഴങ്ങില്ല. മനം കരിഞ്ഞ് പ്രാകിയത് ഫലിച്ചു. ലക്ഷണം കെട്ട മൊബൈൽ കടനൽ കൂടിളക്കി.
“യെസ് സാർ.” ഉന്നത അധികാരി കൺമുന്വിലെന്ന പോലെ അറ്റൻഷനായി. ഗോഡ് ഫാദർ സിംഹത്തിന് സെലൂട്ടടിച്ചു.
“താനെവിട്യാ ഒളിച്ചിരിപ്പ്.? ഈശ്വര പ്രീതിക്കും ധനാഗമത്തിനും വേണ്ടി ആൾ ദൈവങ്ങൾ നടത്തുന്ന സ്ത്രീ നരബലികളുടെ റിപ്പോർട്ട് വന്നോണ്ടിരിക്കാ. പോലീസിൻെറ ഒത്താശയും സഹായവുമില്ലാതെ ഇത്രേം വല്യ റാക്കറ്റ് അഴിഞ്ഞാടി ഏൿറ്റീവാവില്ല. എനിക്ക് തന്നെയൊരു ബലമായ സംശയം. വിക്രിയക്ക് ഓവർ എക് സ് പർട്ടാന്നാ പരക്കേ കേൾവി. തൻെറ കസ്റ്റഡീല് പൂവ്വന്വഴം പോലുള്ള വല്ലതും റെഡി സ്റ്റോക്കുണ്ടോ?” മണമടിച്ച സംസാരം.
“ഇല്ല സാർ.” മാന്യതയിൽ സ്വരം പതറി നിരസിച്ചു.
“വിശ്വാസം പോരാ. അർജൻറായി പോലീസ് ക്ലബ്ബ് വരേന്ന് വാ. സപ്ലേല് കയ്യുണ്ടോന്ന് ചോദ്യം ചെയ്തുറപ്പ് വരുത്താലോ.” നിഷേധിക്കാനാവാതെ നരഭോജി തളർന്നു.
“സാർ.” വാതിൽക്കൽ ലേഡി കോൺസ്റ്റബിൾ മുട്ടി. മുന്വിൽ പൈങ്കിളി! ഓറഞ്ചു മധുരം നിർത്താതെ ചിണുങ്ങുകയാണ്. ഭംഗി വെടുക്കായി തോന്നി.
“പോകാൻ വരട്ടെ. ഉമ്മ വച്ച് കൊല്ലൂന്ന് പേടിച്ച് മോങ്ങണ കണ്ടില്ലേ അസത്ത്. പൊന്നാര അമ്മേരെ കയ്യിൽ തിരിച്ചേൽപ്പിച്ചേര്. മേലിൽ തെരുവിൽ ലാച്ചാറായി കാണരുതെന്നു വാണിംങ്ങും കൊടുത്തോ.” ദുർഘടം രക്ഷപ്പെട്ടവൻ നെറ്റയിൽ വിശ്വാസ അടയാളം കുരിശു വരച്ചു. അസ്തികൂടം സ്പൈ ബാധ ഒഴിഞ്ഞ പോലെ.
“പിന്നെ തൊണ്ടി വസ്തുക്കളായി പിടിച്ചെടുത്ത ചൗക്കാളൻ വിരിപ്പു ഭാണ്ഡവുമാ കുരുപ്പു തള്ളേരെ മുഖത്തെറിഞ്ഞേര്. ഇല്ലേ മാരണം പ്രദേശത്തുന്ന് പോവൂല്ല.” ഇക്കുറി ഉദ്യോഗസ്ഥൻ രോഷകുലനായി അണപല്ലു കടിച്ചില്ല. ബ്ലഡ്ഷുഗർ വർദ്ധിക്കുന്ന തോന്നൽ കലശലായ ഭീതിയേകി.
പെൺകുട്ടിയുടെ കരച്ചിൽ മാറി. ജീവൻ വച്ച് വിടുതലക്ക് കരിമല്ലനെ അടിയൻ റാം തൊഴതു.
“ഭഗവാനേ സ്തുതി.” കോൺസ്റ്റിബിളും ശിരസു നമിച്ചു. മനം മാറ്റത്തിൽ ആത്മഗതം മൊഴിഞ്ഞു “ഉമ്മാരെ ശുപാർശ ഇറക്ക്യാവോ? ഇടിവെട്ടി ഇന്നു മഴ പെയ്യും.” ഈശ്വരനെ കണി കണ്ട സന്തോഷത്തിൽ യൂണിഫോം മിഴികൾ സജലമായി.
“ഉമ്മാച്ചി.” പറക്കുമുറ്റാത്ത മകളെ തിരിച്ചു കിട്ടിയതും ഉമ്മ ഗാഢം പണർന്നു പുലന്വി.
“കളങ്കപ്പെടാത്തതായി നീ മാത്രേയുള്ളൂമ്മക്ക്.” പെറ്റു വളർത്തി പഠിപ്പിച്ച സ്ഥായി ഒലിച്ചു.
“ആരോരുമില്ലാത്തവരെ പടച്ചോൻ…” തുണച്ചുവെന്ന് ഇരുവരും സ്വരചേർച്ചയിൽ സമ്മതിച്ചു!
–ജെസ്‌വിൻ ചേറൂക്കാരൻ