പുതിയൊരു പുലരിയെ നിറപുഞ്ചിരിയാൽ മാനവരാകെ
നന്മമനസ്സാൽ കാണാംനല്ലൊരു നേർകാഴ്ച്ചയിലായ്.
കഴിഞ്ഞനാളുകൾ രോഗാവസ്ഥയിൽ ജനതതി ഒരുപോൽ
മരണഭയത്താൽ ഇതിനൊരറുതി വരുത്തുക ദൈവം.
തണലാൽ തൂണയായ് ദീനസ്വരത്താൽ പലനാൾ പലവുരു
പ്രത്യാശയിലായ് കാലംനീക്കി കഴിയും നാളുകൾ ആയൂർ
ദൈർഘ്യം കൂട്ടിത്തരുവാൻ, മാരകരോഗംതന്നീടതെ കാക്കുക
ജനതയെ നന്മ മനസ്സാൽ പ്രപഞ്ചമൊരു നേർകാഴ്ചയിലായി
ഇരുളിമനീക്കി വെളിച്ചമേകാൻ പുതുയുഗമൊരു നിറദീപത്താൽ
ജനതതി എന്നും തെളിഞ്ഞുകാണും സാന്ത്വനമേകും നന്മയിലെന്നും
പൊൻപുലരിവരുമൊരു നേർകാഴ്ചയിലായ്.
ചന്തത്തിലായൊരു മിഴിവാർന്ന നാളുകൾ
മധുരപ്രതീക്ഷകൾ കതിർചൂടി നിൽക്കുന്ന വിധിയുടെ മാറാപ്പ്
തുങ്ങുന്നു ചുമലിലായ്
വിങ്ങലും തേങ്ങലും
മൂളലൊന്നില്ലാതെ
സ്വസ്ഥമാം പുതുയുഗ
നേരിന്റെ കാഴ്ച്ചയിൽ

ചന്ദ്രശേഖരൻ (മാക്കുട്ടൻ )
9447104712