കൊവിഡ് ചില മനുഷ്യരില്‍ 232 ദിവസം വരെ നിലനില്‍ക്കുമെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി.
ഫ്രാന്‍സിലെ പാസ്‌ചര്‍ ഇന്‍സ്‌റ്റ്യൂട്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോ, ബ്രസീലിലെ ഓസ്വാള്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ (ഫിയോക്രൂസ്) എന്നിവിടങ്ങളിലെ ഗവേഷകര്‍ 38 ബ്രസീലിയന്‍ രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണിത് തെളിഞ്ഞത്.
ആര്‍ടി-പിസിആര്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ തവണ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ രോഗികളെ നിരീക്ഷണം തുടര്‍ന്നു. 38 കേസുകളില്‍, രണ്ട് പുരുഷന്മാരിലും ഒരു സ്ത്രീയിലും 70 ദിവസത്തിലേറെ അവരുടെ ശരീരത്തില്‍ വൈറസ് തുടര്‍ച്ചയായി കണ്ടെത്തിയതായി ഫ്രന്റ്യേഴ്‌സ് ഇന്‍ മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
അണുബാധയുടെ അവസാന ഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ കൊവിഡ് ബാധിച്ച 8 ശതമാനം ആളുകള്‍ക്കും രണ്ട് മാസത്തിലധികം വൈറസ് പകർത്താന്‍ കഴിയും. ” മാരിയേല്‍ട്ടണ്‍ ഡോസ് പാസോസ് കുന്‍ഹ പറഞ്ഞു. പ്രത്യേകിച്ചും, 20 ദിവസത്തേക്ക് കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയ 38 കാരനില്‍ കൊവിഡ് കണ്ടെത്തുകയും 232 ദിവസത്തേക്ക് വകഭേദങ്ങള്‍ക്ക് വിധേയമാകുകയും ചെയ്‌തു.
പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില കേസുകളില്‍ രോഗികള്‍ 71 മുതല്‍ 232 ദിവസം വരെ പോസിറ്റീവ് ആയി തുടര്‍ന്നു “.പഠനത്തിന്‍റെ ഇന്‍വെസ്റ്റിഗേറ്റര്‍ പൗല മിനോപ്രിയോ പറഞ്ഞു.
അതേ സര്‍വ്വകലാശാലയുടെ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ 2021 ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഏകദേശം 40 വയസ്സായ രോഗി യി ല്‍ കുറഞ്ഞത് 218 ദിവസമെങ്കിലും നീണ്ടുനിന്ന ഒരു അണുബാധയെക്കുറിച്ച് വിവരിച്ചു. രോഗിക്ക് ഏകദേശം 40 വയസ്സായിരുന്നു, കൂടാതെ കൊവിഡ് ബാധിക്കുന്നതിനുമുമ്ബ് ക്യാന്‍സറിനുള്ള ചികിത്സയ്ക്ക് വിധേയനായിരുന്നു.
2020 ഡിസംബര്‍ ആദ്യം ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ , അനീമിയ ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ 45 വയസുള്ള വ്യക്‌തിയില്‍ വൈറസിന്‍റെ സാന്നിധ്യം 143 ദിവസത്തോളം നിലനില്‍കുന്നതായി കണ്ടു. ഡിസംബര്‍ അവസാനം പ്രസിദ്ധീകരിച്ച ലേഖനത്തില്‍, രക്താര്‍ബുദ രോഗിയായ സ്ത്രീയില്‍ കൊവിഡിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കുറഞ്ഞത് 70 ദിവസമെങ്കിലും വൈറസിന്‍റെ സാന്നിധ്യമുണ്ടായതായി പറയുന്നു .