Thursday, November 21, 2024

HomeHealth & Fitnessകാന്‍സര്‍ പ്രതിരോധത്തിനും സൗന്ദര്യം വര്‍ധിപ്പിക്കാനും പപ്പായ

കാന്‍സര്‍ പ്രതിരോധത്തിനും സൗന്ദര്യം വര്‍ധിപ്പിക്കാനും പപ്പായ

spot_img
spot_img

ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിനുകൾ, മിനറലുകൾ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായയിലുള്ളത്.

ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ് പപ്പായ. ഇതിലുള്ള പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി സുഗമമയ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുന്നതു വഴി ആർത്രൈറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മർദ്ദം തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവർക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. പോഷകങ്ങൾ കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിലും കാലറി വളരെ കുറവാണ്. അണുബാധയിൽ നിന്നു സംരക്ഷിക്കാനും ഈ ഫലത്തിനു സാധിക്കും.

ബ്രെസ്റ്റ്, പാൻക്രിയാസ് തുടങ്ങിയ കാൻസറുകൾക്കെതിരെ പ്രവർത്തിക്കാൻ പപ്പായ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കും.

ചർമസംരക്ഷകൻ കൂടിയാണ് പപ്പായ. അതുകൊണ്ടുതന്നെ നിരവധി ക്രീമുകളിലും മസാജിങ്ങിനുമൊക്കെയായി പപ്പായ ഉപയോഗിക്കുന്നുമുണ്ട്. ഡങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഔഷധമായും പപ്പായ ഇല ഉപയോഗിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments