ഇന്ന് (ഫെബ്രുവരി 9) ചോക്ലേറ്റ് ദിനം. ഡാര്‍ക്ക് ചോക്ലേറ്റ് സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും അത് മാസ്കായി മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മത്തിലെ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറച്ചുകൊണ്ട് ചര്‍മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ഈര്‍പ്പം തിരികെ കൊണ്ടുവരുന്നതിനും രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനുമെല്ലാം ചോക്ലേറ്റിലെ പോഷകങ്ങള്‍ സഹായിക്കും.ഡാര്‍ക്ക് ചോക്ലേറ്റ് ചര്‍മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചര്‍മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മത്തിന് പുതുമയും തിളക്കവും നിലനിര്‍ത്തുകയും ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റിനോടൊപ്പം ചേര്‍ത്ത് തേന്‍ പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നല്‍കും. ഇതിനായി ഒരു പാത്രത്തില്‍ കാല് കപ്പ് ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റ്, 1 ടീസ്പൂണ്‍ തേന്‍, കുറച്ച് നാരങ്ങ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി കലര്‍ത്തിയ ശേഷം മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടുക. ഇത് 15 മിനിറ്റ് മുഖത്ത് വെക്കണം. നന്നായി മസാജ് ചെയ്യാന്‍ മറക്കരുത്. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ചോക്ലേറ്റും തൈരും ചേര്‍ന്ന ഫെയ്സ് മാസ്ക് തയാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം ഒരു ബാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കിയെടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് 1 ടേബിള്‍ സ്പൂണ്‍ കടലമാവും ചേര്‍ത്ത് കൂട്ടി യോജിപ്പിക്കാം. നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം, മാസ്ക് സ്ക്രബ് ചെയ്ത് കഴുകി കളയുക. മുഖം മിനുങ്ങാന്‍ ഈ ഒരു മാസ്ക് മാത്രം മതി. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്താല്‍ മുഖം വെട്ടി തിളങ്ങും.