ന്യൂഡല്‍ഹി: ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠനം. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞര്‍ ആണ് രോഗനിര്‍ണയത്തെത്തുടര്‍ന്ന് രാജ്യത്തെ അഞ്ചില്‍ മൂന്നുപേരും അകാലമരണം നേരിടുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയത്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററി എന്ന സംരംഭത്തില്‍ നിന്നുള്ള കണക്കുകള്‍ ഉപയോഗിച്ച് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട അകാല മരണനിരക്ക് 64.8 ശതമാനമാണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ‘ദി ലാന്‍സെറ്റ് റീജ്യണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’യില്‍ ആണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
സ്ത്രീകളുടെ അസന്തുലിതമായ കാന്‍സര്‍ മരണനിരക്കും ഇവരുടെ പഠനം വെളിപ്പെടുത്തി. കാന്‍സര്‍ മരണങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നു. പുരുഷന്‍മാരില്‍ പ്രതിവര്‍ഷം 1.2 ശതമാനത്തിനും 2.4 ശതമാനത്തിനും ഇടയിലാണെങ്കില്‍ സ്ത്രീകളില്‍ ഇത് പ്രതിവര്‍ഷം 1.2 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലണ്. ഇന്ത്യയിലെ ഉയര്‍ന്ന കാന്‍സര്‍ മരണനിരക്ക്, വൈകിയുള്ള രോഗനിര്‍ണയം, യഥാസമയം ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചത്.
വൈകിയ രോഗനിര്‍ണയം, ചികിത്സ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട്, വലിയ മെട്രോകളില്‍ മാത്രം കാന്‍സര്‍ വിദഗ്ധരുടെ കേന്ദ്രീകരണം എന്നിവ ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന് കാന്‍സര്‍ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ പ്രസിഡന്റും ഓങ്കോസര്‍ജനുമായ രാജേന്ദ്ര ടോപ്രാനി പറഞ്ഞു. ഓരോന്നും ഉയര്‍ന്ന മരണനിരക്കിലേക്ക് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ മൂലമുള്ള ഇന്ത്യയിലെ അകാല മരണങ്ങളുടെ എണ്ണം 2000ല്‍ 490,000ല്‍ നിന്ന് 87 ശതമാനം വര്‍ധിച്ച് 2022ല്‍ 917,000 ആയി ഉയര്‍ന്നുവെന്ന് ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളില്‍ സ്തനാര്‍ബുദം ഏറ്റവും വ്യാപകമായ തുടരുന്നു. ഇത് പുതിയ കേസുകളില്‍ 13.8 ശതമാനത്തിനും സംഭാവന ചെയ്യുന്നു. ഓറല്‍ (10.3 ശതമാനം), സെര്‍വിക്കല്‍ (9.2 ശതമാനം), ശ്വസനാര്‍ബുദം (5.8 ശതമാനം), അന്നനാളം (5 ശതമാനം), വന്‍കുടല്‍ (5 ശതമാനം). ശ്വാസകോശം, ശ്വാസനാളം എന്നിവയുടെ അര്‍ബുദത്തെ ശ്വാസകോശ അര്‍ബുദമായി തരംതിരിക്കുന്നു. ശ്വാസകോശ, അന്നനാള കാന്‍സറുകള്‍ക്ക് അസാധാരണമായ ഉയര്‍ന്ന മരണനിരക്ക് ഉണ്ട്. 100 പുതിയ രോഗനിര്‍ണയങ്ങളില്‍ 93 പേരും മരണപ്പെടുന്നു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ നിരക്കിനെ നേരിടാന്‍ ലക്ഷ്യാധിഷ്ഠിതമായ ഇടപെടലുകളുടെ ആവശ്യകതയെ കണ്ടെത്തലുകള്‍ അടിവരയിടുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഐ.സി.എം.ആറിലെ ഗൈനക്കോളജിസ്റ്റും പ്രിവന്റിവ് ഓങ്കോളജിസ്റ്റുമായ കവിത ധനശേഖരന്‍ പറഞ്ഞു.
കുട്ടികളിലെ ഏറ്റവും സാധാരണമായ അര്‍ബുദമാണ് ലുക്കീമിയ. 41 ശതമാനം കേസുകളും മസ്തിഷ്‌ക കാന്‍സര്‍ (13.6 ശതമാനം), നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ (6.4 ശതമാനം) എന്നിവയാണ്. ആണ്‍കുട്ടികളില്‍ 43 ശതമാനവും പെണ്‍കുട്ടികളില്‍ 38 ശതമാനവും രക്താര്‍ബുദമാണ് മരണത്തിന്റെ പ്രധാന കാരണം. മറ്റൊന്ന് മസ്തിഷ്‌ക കാന്‍സറാണ്. ആണ്‍കുട്ടികളില്‍ 16 ശതമാനവും പെണ്‍കുട്ടികളില്‍ 17 ശതമാനവും ആണ് ഇതന്റെ മരണനിരക്ക്. പ്രതിവര്‍ഷം 704,000 പുതിയ കാന്‍സര്‍ രോഗികളും 484,000 കാന്‍സര്‍ മരണങ്ങളും മധ്യവയസ്‌കരായ ആളുകളാണ്. ഇത് രാജ്യത്തെ കാന്‍സര്‍ കേസുകളുടെയും മരണനിരക്കിന്റെയും പകുതിയോളം വരും.