Wednesday, March 12, 2025

HomeHealth and Beautyലൈംഗിക ഉത്തജന മരുന്നുകള്‍; സൂക്ഷിക്കുക, പാര്‍ശ്വ ഫലങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം

ലൈംഗിക ഉത്തജന മരുന്നുകള്‍; സൂക്ഷിക്കുക, പാര്‍ശ്വ ഫലങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം

spot_img
spot_img

ലൈംഗിക ബന്ധം സംതൃപ്‌തികരമാക്കുന്നതിനുള്ള പല മരുന്നുകളും സപ്ലിമെന്റുകളും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവയില്‍ നല്ലൊരു പങ്കും പുരുഷന്മാരെ ലക്ഷ്യം വച്ചുള്ളതാണ്‌. ലിംഗ ഉദ്ധാരണശേഷിക്കുറവ്‌, ശീഘ്രസ്‌ഖലനം, രതിമൂര്‍ച്ഛയില്ലാത്ത അവസ്ഥ എന്നിങ്ങനെ പുരുഷന്മാരുടെ പല പ്രശ്‌നങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ്‌ ഈ മരുന്നുകളും സപ്ലിമെന്റുകളും.

എന്നാല്‍ ഈ മരുന്നുകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച്‌ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്‌. പുരുഷലിംഗത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഉദ്ധാരണം കൈവരിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന മരുന്നുകളുണ്ട്‌. ചില മരുന്നുകള്‍ ശരീരത്തിലെ പുരുഷഹോര്‍മോണുകളായ ടെസ്‌റ്റോസ്‌റ്റെറോണുകളുടെ തോത്‌ ഉയര്‍ത്തുന്നു. വിഷാദവും ഉത്‌കണ്‌ഠയും കുറച്ച്‌ ലൈംഗിക താത്‌പര്യം ഉണര്‍ത്തുന്നതും ശുക്ലത്തിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതുമായ മരുന്നുകളും ഉണ്ട്‌.

ഇവയെല്ലാം ഒരു നിശ്ചിത കാലത്തേക്ക്‌ യൂറോളജിസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഓക്കാനം, വയര്‍ വേദന, അതിസാരം, വയര്‍ കമ്പനം, തലവേദന, വര്‍ധിച്ച ഹൃദയമിടിപ്പ്‌, അലര്‍ജി പ്രതികരണങ്ങള്‍ എന്നിങ്ങനെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ ലൈംഗിക ഉത്തേജന മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കും ഉണ്ടാകാറുണ്ട്‌. ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്‌.

ശാരീരികവും മാനസികവുമായി ഫിറ്റായിരിക്കുന്നവര്‍ക്ക്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ കൊറോണറി ആര്‍ട്ടറി രോഗം, അരിത്മിയ, കടുത്ത വിഷാദം, രക്തസ്രാവ പ്രശ്‌നങ്ങള്‍, ക്രോണിക്‌ കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയുള്ളവര്‍ ഇത്തരം മരുന്നുകളും സപ്ലിമെന്റുകളും ഒഴിവാക്കേണ്ടതാണ്‌.

നല്ല ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും ആവശ്യത്തിന്‌ ഉറക്കവും ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ്‌. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും പ്രയോജനം ചെയ്യും. ധ്യാനം പോലുള്ളവ കൂടുതല്‍ സുഖവും പങ്കാളിയുമായി അടുപ്പവും പ്രദാനം ചെയ്യും. പങ്കാളിയോടുള്ള സ്‌നേഹവും അടുപ്പവും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നിര്‍ണ്ണായകമാണ്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments