Saturday, April 19, 2025

HomeHealth & Fitnessമുരിങ്ങക്ക മെനുവിൽ ഉൾപ്പെടുത്തൂ; ആരോഗ്യത്തില്‍ കാതലായ മാറ്റങ്ങൾ കാണാം

മുരിങ്ങക്ക മെനുവിൽ ഉൾപ്പെടുത്തൂ; ആരോഗ്യത്തില്‍ കാതലായ മാറ്റങ്ങൾ കാണാം

spot_img
spot_img

വേനൽക്കാലത്ത് ചൂട് രൂക്ഷമാകുമ്പോൾ, ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തണം. ചൂടുള്ള മാസങ്ങൾക്ക് അനുയോജ്യമായ ഒരു സൂപ്പർഫുഡാണ് മുരിങ്ങക്ക. ഉയർന്ന പോഷകമൂല്യം അടങ്ങിയിട്ടുള്ള മുരിങ്ങയില ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്നു. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സൂപ്പർഫുഡിന്റെ ചില അധിക ഗുണങ്ങൾ പങ്കുവച്ചു.

മുടിയുടെ ആരോഗ്യത്തിന് – ഇരുമ്പും വിറ്റാമിൻ സിയും സമ്പുഷ്ടമായ മുരിങ്ങ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.

ചർമ്മത്തിന് തിളക്കം നൽകുന്നു- മുരിങ്ങക്കയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ യുവത്വവും തിളക്കവും നിലനിർത്തുന്നു. മുരിങ്ങയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും, പാടുകൾ നീക്കം ചെയ്യാനും‌ സഹായിക്കുന്നു

പ്രസവാനന്തര വീണ്ടെടുക്കലിന് സഹായിക്കുന്നു- കാത്സ്യവും അവശ്യ പോഷകങ്ങളും കൂടുതലുള്ള മുരിങ്ങക്ക പ്രസവശേഷം രോഗശാന്തിയും ശക്തിയും പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുന്നു.

മുലയൂട്ടൽ – ഈ സൂപ്പർ ഭക്ഷണം അമ്മമാരിൽ ‌മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു- മുരിങ്ങക്കയിൽ മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും, ഉറക്കം മെച്ചപ്പെടുത്തുന്നതിനും, നിങ്ങളുടെ മാനസികാവസ്ഥ സ്വാഭാവികമായി ഉയർത്തുന്നതിനും സഹായിക്കുന്നു.

ഹോർമോൺ ബാലൻസ് നിലനിർത്തുന്നു- ഫൈറ്റോ ന്യൂട്രിയന്റുകൾ നിറഞ്ഞ മുരിങ്ങക്ക ഈസ്ട്രജൻ മെറ്റബോളിസത്തെയും മൊത്തത്തിലുള്ള ഹോർമോൺ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

നിരാകരണം: ഇത് ന്യൂട്രീഷ്യൻ നൽകുന്ന പൊതുവായ വിവരങ്ങൾ മാത്രമാണ്. ഒരു തരത്തിലുംഒരു മെഡിക്കൽ ഡോക്ടറുടെ അഭിപ്രായത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ സമീപിക്കുക.

വേനൽക്കാലത്ത് ചൂട് രൂക്ഷമാകുമ്പോൾ, ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തണം. ചൂടുള്ള മാസങ്ങൾക്ക് അനുയോജ്യമായ ഒരു സൂപ്പർഫുഡാണ് മുരിങ്ങക്ക. ഉയർന്ന പോഷകമൂല്യം അടങ്ങിയിട്ടുള്ള മുരിങ്ങയില ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്നു. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സൂപ്പർഫുഡിന്റെ ചില അധിക ഗുണങ്ങൾ പങ്കുവച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments