ആഗ്ര: ഭർത്താവ് പാവയ്ക്കാ ജ്യൂസ് കുടിക്കുന്നില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍. ഭര്‍ത്താവിന്റെ ആരോഗ്യത്തെ കരുതി ഉണ്ടാക്കി നല്‍കിയ പാവയ്ക്കാ ജ്യൂസ് അദ്ദേഹം കുടിക്കുന്നില്ലെന്നാണ് ആഗ്ര സ്വദേശിനിയുടെ പരാതി.
ഭര്‍ത്താവിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുവതി നൽകിയ പരാതി ഒടുവിൽ ഫാമിലി കൗണ്‍സിലിങ് സെന്ററിന് മുന്നിലുമെത്തി.
ഞായറാഴ്ച്ചയാണ് ആഗ്രയിലെ ഫാമിലി കൗണ്‍സിലിങ് സെന്ററില്‍ പാവയ്ക്കാ ജ്യൂസ് സംബന്ധിച്ച യുവതിയുടെ പരാതി തീർപ്പാക്കിയത്. ഭര്‍ത്താവിന്റെ ആരോഗ്യത്തെ കരുതി നല്‍കിയ പാവയ്ക്കാ ജ്യൂസ് ഭര്‍ത്താവ് കുടിക്കുന്നില്ലെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും പരാതിയില്‍ പറയുന്നു.
പരാതി പരിഗണിച്ച കൗണ്‍സിലിങ് സെന്റര്‍ ഭാര്യയുമായും ഭര്‍ത്താവുമായും സംസാരിച്ച ശേഷം വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനൊടുവില്‍ ഭാര്യയുണ്ടാക്കിയ പാവയ്ക്കാ ജ്യൂസ് കുടിക്കാമെന്നും ഭര്‍ത്താവ് സമ്മതിച്ചു. ഒടുവില്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
പാവയ്ക്കാ ജ്യൂസ് പ്രശ്നം പറഞ്ഞു തീർത്തത് രണ്ട് മാസത്തെ കൗൺസലിങ്ങിനൊടുവിലാണ് . ഇതുമായി ബന്ധപ്പെട്ട് ഇരുവരും രണ്ടു മാസമായി കൗണ്‍സിലിങ്ങിന് എത്തിയിരുന്നു . പ്രമേഹ രോഗിയായ ഭർത്താവിന്റെ ആരോഗ്യത്തിനു വേണ്ടി പാവയ്ക്കാ ജ്യൂസ് ഉണ്ടാക്കി നല്‍കുന്നതിന്റെ പേരില്‍ വീട്ടില്‍ ദിവസവും വഴക്കാണെന്നു ഭാര്യ അറിയിച്ചു.
രണ്ടു മാസം നീണ്ട കൗണ്‍സിലിങ്ങിനൊടുവില്‍ തെറ്റ് അംഗീകരിച്ച ഭര്‍ത്താവ് ഇനി ഭാര്യ ഉണ്ടാക്കി നല്‍കുന്ന പാവയ്ക്കാ ജ്യൂസ് വഴക്കുണ്ടാക്കാതെ കുടിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.