രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു 15 മിനിറ്റ് വജ്രാസനത്തില്‍ ഇരിക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ സഹായിക്കും. ഈ ആസനം രക്തസമ്മര്‍ദം കുറയ്ക്കാനും സഹായകമാണ്.
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, അമിതമായ വിയര്‍പ്പ്, വിശപ്പ് എന്നിങ്ങനെ പ്രമേഹരോഗികളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. രാത്രിയിലെ സുഖമായ ഉറക്കത്തെ ഇവ പലപ്പോഴും ബാധിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങളെ ലഘൂകരിക്കാനും സുഖമായി ഉറങ്ങാനും പ്രമേഹ രോഗികള്‍ ഇനി പറയുന്ന നാലു കാര്യങ്ങള്‍ പിന്തുടരുന്നത് സഹായകമാണെന്ന് പ്രമുഖ ന്യൂട്രിഷനിസ്റ്റ് ലവ്നീത് ബത്ര തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.
ആര്‍ത്തവ പ്രശ്നങ്ങള്‍, അള്‍സര്‍, നീര്‍ക്കെട്ട്, പേശി വലിവ് എന്നിങ്ങനെ പലതരം രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന പാരമ്പര്യ ഔഷധമാണ് കമോമൈല്‍. ഇതിന്റെ പൂക്കള്‍ ഉണക്കി പൊടിച്ച് ഉണ്ടാക്കുന്ന ചായക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി-ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഒരു കപ്പ് കമോമൈല്‍ ചായ പ്രമേഹനിയന്ത്രണത്തിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.
വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം ഒരു ഏഴെണ്ണം ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ബദാമിലെ മഗ്‌നീഷ്യവും ട്രിപ്റ്റോഫാനും ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിക്കുകയും വിശപ്പ് അടക്കുകയും ചെയ്യുന്നു.