Sunday, June 1, 2025

HomeHealth and Beautyലക്ഷണങ്ങളില്ലാതെയെത്തുന്ന ഓവേറിയന്‍ കാന്‍സര്‍, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ അവഗണിക്കരുത്

ലക്ഷണങ്ങളില്ലാതെയെത്തുന്ന ഓവേറിയന്‍ കാന്‍സര്‍, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ അവഗണിക്കരുത്

spot_img
spot_img

ഓവേറിയന്‍ കാന്‍സര്‍ (അണ്ഡാശയ അര്‍ബുദം) ലക്ഷണങ്ങളില്ലാതെയെത്തുന്നു. സ്ത്രീകളിലെ അര്‍ബുദ മരണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട മരണങ്ങള്‍. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒവേറിയന്‍ കാന്‍സര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.

ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍, വയര്‍ ഗ്യാസ് കെട്ടി വീര്‍ക്കല്‍,. വയര്‍ വേദന, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും വയര്‍ നിറഞ്ഞ തോന്നല്‍, ക്ഷീണം, പുറം വേദന, മലബന്ധം എന്നിവ ലക്ഷണങ്ങളില്‍ ചിലതുമാത്രമാണ്.

എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടക്ക ഘട്ടങ്ങളില്‍ പ്രകടമാകാത്തതിനാല്‍ ഒവേറിയന്‍ കാന്‍സറിനെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവയുള്ളവര്‍, അമിതവണ്ണക്കാര്‍, ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണ്‍ തെറാപ്പി ചെയ്തവര്‍, ഗര്‍ഭധാരണം നടക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം അണ്ഡാശയ അര്‍ബുദത്തിന് സാധ്യതയേറെയാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇടയ്ക്ക് ആവശ്യമായ പരിശോധന നടത്തുന്നത് നല്ലതാണ്.

നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന ഒന്നാണ് ഒവേറിയന്‍ കാന്‍സര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments