സാരിയും ജീന്‍സും വളരെ നേരം ധരിക്കരുത്, കാന്‍സറിന് കാരണമെന്ന് പഠന റിപ്പോര്‍ട്ട്. സാരി ധരിക്കുന്നത് മൂലമുണ്ടാകുന്ന അര്‍ബുദം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. കാരണം ഏറ്റവും കൂടുതല്‍ സാരി ധരിക്കുന്നത് ഇന്ത്യയിലെ സ്ത്രീകളാണ് എന്നതു തന്നെ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചില സ്ത്രീകള്‍ സാരി ഒഴികെ മറ്റൊരു വസ്ത്രവും ധരിക്കാറില്ല. അതായത് വര്‍ഷത്തില്‍ 12 മാസവും ആഴ്ചയില്‍ ഏഴു ദിവസവും അവര്‍ സാരി ധരിക്കും. സാരി വലിച്ചുകെട്ടാന്‍ അടിയില്‍ പാവാട പോലുഉള്ള കോട്ടണ്‍ വസ്ത്രം ധരിക്കും.
മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകള്‍ കുറെ കാലം ഉപയോഗിക്കുകയാണെങ്കില്‍ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചര്‍മം കറുത്ത നിറമായി മാറുന്നു. ഇതു തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോഴാണ് അര്‍ബുദവും തുടങ്ങുന്നതെന്ന് ഡല്‍ഹിയിലെ പി.എസ്.ആര്‍.ഐ ഹോസ്പിറ്റലിലെ കാന്‍സര്‍ സര്‍ജന്‍ ഡോ. വിവേക് ഗുപ്ത പറയുന്നത്.
സാരി നന്നായി വൃത്തിയാക്കണം. ശുചിത്വപ്രശ്‌നമാണ് ഇത്തരത്തിലുള്ള കാന്‍സര്‍ വരാന്‍ പ്രധാന കാരണം. ഉയര്‍ന്ന ചൂടും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളില്‍ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. സാരി ധരിക്കുന്നത് മൂലമുള്ള അര്‍ബുദം ബിഹാര്‍, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒരു ശതമാനം വരും ഇത്. മെഡിക്കല്‍ ഭാഷയില്‍ സ്‌ക്വാമോസ് സെല്‍ കാര്‍സിനോമ എന്നാണ് ഇതിന്റെ പേര്.
ബോംബെ ഹോസ്പിറ്റലിലെ ??ഡോക്ടര്‍മാരാണ് ഈ അസുഖത്തിന് സാരി കാന്‍സര്‍ എന്ന് പേരിട്ടത്. ആശുപത്രിയിലെ 68കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 13 വയസുള്ളപ്പോള്‍ തൊട്ട് ഈ സ്ത്രീ സാരിയുടുക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ മനസിലാക്കിയത്.
സാരി കാന്‍സര്‍ പോലെ കശ്മീരില്‍ കംഗ്രി കാന്‍സറും ഉണ്ട്. കശ്മീരില്‍ മാത്രമാണ് അത് ?റിപ്പോര്‍ട്ട് ചെയ്തത്.കൊടും ?ശൈത്യത്തില്‍ നിന്ന് രക്ഷതേടാനായി ആളുക തീ കായുന്നത് സ്വാഭാവികമാണ്. ചിലര്‍ തണുപ്പകറ്റാന്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു മണ്‍പാത്രത്തില്‍ തീക്കനലിട്ട് പിടിക്കും. വയറ്റിലും തുടയിലും ഇങ്ങനെ തുടര്‍ച്ചയായി ചൂട് അനുഭവപ്പെട്ടാല്‍ അര്‍ബുദത്തിന് കാരണമാകും.
അതുപോലെ ടൈറ്റ്ഫിറ്റ് ആയ ജീന്‍സ് ധരിച്ചാല്‍ പുരുഷന്‍മാരില്‍ അര്‍ബുദമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.. അതില്‍ സത്യമില്ലെന്ന് പറയാനാകില്ല. മണിക്കൂറുകളോളം ഇറുകിയ വസ്ത്രം ധരിച്ചിരിക്കുന്നത് അത്ര നല്ലതല്ല. ആ ഭാഗത്ത് ഓക്‌സിജന്‍ ലഭിക്കാതെ വരും. പുരുഷന്‍മാരുടെ അടിവയറ്റില്‍ ചൂട് കൂടുന്നതിന് ജീന്‍സ് ധരിക്കുന്നത് കാരണമാകും. അത് ബീജ ഉല്‍പ്പാദനം കുറയാനും വൃഷണ കാന്‍സറിന് കാരണമാവുകയും ചെയ്യും. ഇതെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്