ധാരാളം സ്ത്രീകള്‍ ഇന്ന് ഫിറ്റ്നസ് സെന്ററുകളെ ആശ്രയിക്കുന്നുണ്ട്. 40 വയസ് കഴിയുന്നതോടെ അമിതവണ്ണം, ചര്‍മ്മത്തില്‍ മാറ്റങ്ങള്‍, വയറ് ചാടുക, എന്നിങ്ങനെയുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് നാല്‍പതുകളിലും സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ ശരിയായ വര്‍ക്കൗട്ടുകൊണ്ട് സാധിക്കുന്നു.
ശരിയായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും ശീലിച്ച് ജീവിതം ക്രമപ്പെടുത്തുകയാണ് വര്‍ക്കൗട്ടിലൂടെ. കൃത്യമായ വര്‍ക്കൗട്ടിലൂടെ അമിതഭാരവും കൊഴുപ്പും ഇല്ലാതാകുന്നതോടെ സ്ത്രീകളുടെ ശരീരം കൂടുതല്‍ ഭംഗിയുള്ളതാകും. അയഞ്ഞ പേശികളും ചര്‍മ്മവും മുറുകുന്നതോടെ ശരീരം ആകര്‍ഷകമാകും. ഇത് സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
സ്ത്രീകള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ശരീരത്തെ പരുവപ്പെടുത്താന്‍ വര്‍ക്കൗട്ടുകൊണ്ട് സാധിക്കുന്നു. കൈകാലുകളില്‍ തൂങ്ങിനില്‍ക്കുന്ന മസിലുകളാണ് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നം. ലെഗ് പ്രസ്, ലെഗ് എക്സ്റ്റന്‍ഷന്‍, ലെഗ് കേള്‍ എന്നീ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിലൂടെ കാലുകള്‍ ഉറപ്പുള്ളതാകുന്നു. കൈകളും നെഞ്ചും മനോഹരമാകാന്‍ സഹായിക്കുന്ന വര്‍ക്കൗട്ടുകളുമുണ്ട്. വിദഗ്ധ പരിശീലകന്റെ സഹായത്തോടെ വേണം വര്‍ക്കൗട്ട് ആരംഭിക്കാന്‍. വാം അപ്, സ്ട്രെച്ചിങ് തുടങ്ങിയ ചെറിയ വ്യായാമങ്ങളിലൂടെ വേണം ഓരോ ദിവസത്തെയും വര്‍ക്കൗട്ട് ആരംഭിക്കാന്‍.
വര്‍ക്കൗട്ട് തുടങ്ങുന്നതിന് മുമ്പ് ശരീരത്തിലെ രക്തയോട്ടവും ഹൃദയസ്പന്ദനവും അനുയോജ്യമായ നിലയിലേക്ക് ഉയര്‍ത്തണം. പെട്ടെന്ന് ഹൃദയത്തിന് ആയാസം നല്‍കുന്നത് വിപരീതഫലം കാരണമാകും. ഇതൊഴിവാക്കാന്‍ ശരീരത്തെ വര്‍ക്കൗട്ടിന് തയാറാക്കുകയാണ് വാം അപ്. ജോഗ് ചെയ്യുകയോ, നടക്കുകയോ, സൈക്കിള്‍ ചവിട്ടുകയോ, കൈയും ശരീരഭാഗങ്ങളും വട്ടം ചുറ്റിക്കുയോ ചെയ്യുന്നത് വാം അപ് ആയി.