ലോകമെമ്പാടുമുള്ള പക്ഷാഘാത മരണങ്ങളുടെ എണ്ണം വർധിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനം വലിയ പങ്കുവഹിക്കുന്നതായി ഡബ്ല്യുഎച്ച്ഒ. ഹൃദ്രോഗം കഴിഞ്ഞാൽ മരണത്തിൻ്റെ രണ്ടാമത്തെ പ്രധാന കാരണമാണ് പക്ഷാഘാതം.
ന്യൂറോളജി ജേണലിലെ സമീപകാല പഠനങ്ങൾ പ്രകാരം ഉയർന്നതോ വളരെ കുറവോ ആയ താപനില, സ്ട്രോക്ക് സംബന്ധമായ മരണവും വൈകല്യവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നതായിപറയുന്നു. കാലാവസ്ഥാ വ്യതിയാനം നേരിട്ട് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം തെളിയിക്കുന്നില്ല.
എന്നാൽ താപനിലയിലെ ഏറ്റക്കുറച്ചിലുകൾ പക്ഷാഘാത സാധ്യതയെ എങ്ങനെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ അളവ് തുടങ്ങിയ മറ്റ് അപകട ഘടകങ്ങളും പഠനം പരിശോധിച്ചിട്ടില്ല. രക്തക്കുഴലുകളുടെ സങ്കോചവും, ഉയർന്ന രക്തസമ്മർദ്ദവും മൂലം ഒപ്റ്റിമൽ താപനിലയേക്കാൾ താഴ്ന്ന സമയത്താണ് മിക്ക സ്ട്രോക്കുകളും സംഭവിക്കുന്നത്.