Friday, April 4, 2025

HomeHealth & Fitnessമഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ശരീരത്തിലെ മാറ്റങ്ങൾ അറിയാം

മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ശരീരത്തിലെ മാറ്റങ്ങൾ അറിയാം

spot_img
spot_img

അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞൾ. പാചകത്തിൽ മാത്രമല്ല, സൗന്ദര്യ വർധകത്തിനും ചർമ്മ പ്രശ്നങ്ങൾക്കും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെൻഡോണൈറ്റിസ്, ബർസിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഫലം ലഭിക്കുന്നതിനായി 14 ദിവസം തുടർച്ചായി മഞ്ഞൾപ്പൊടി കഴിക്കാനാണ് ഡിജിറ്റൽ ക്രിയേറ്ററായ ഡോ. ബെർഗ് പറയുന്നത്.

മഞ്ഞൾ രണ്ടാഴ്ച സ്ഥിരമായി കഴിച്ചാൽ ശരീരത്തിൽ വിവിധ മാറ്റങ്ങൾ ഉണ്ടവുമെന്ന് പഠനങ്ങൾ പറയുന്നു.ശരീരത്തിലെ ട്രൈഗ്ലിസറൈഡിൻ്റെ അളവും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു.

മഞ്ഞളിൽ പ്രധാനമായും ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-കാർസിനോജെനിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.അതിനാൽ ഏത് ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും മുറിവിലെ അണുബാധ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ ഉണ്ടാവുന്ന ഗ്യാസ്ട്രിക് ജ്യൂസിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും വയറിലെ അസ്വസ്ഥത ശമിപ്പിക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ശരീരത്തിലെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.മഞ്ഞളിലെ കുർക്കുമിൻ ബാക്ടീരിയ ഇൻഫക്ഷനുകൾക്കെതിരെ പ്രവർത്തിക്കും.

എന്നാൽ അമിതമായി മഞ്ഞൾ കഴിക്കുന്നത് ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. വയറിളക്കം പോലെയുള്ള ദഹന പ്രശ്നങ്ങൾക്കും കാരണമാകും. മഞ്ഞളിൽ അധികമായി കാൽസ്യം ഓകസലേറ്റ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.(ശ്രദ്ധിക്കുക ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ പഠനങ്ങളുടെയും ​ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ്.ഇത് പിന്തുടരുന്നതിന് മുമ്പായി വിദ​ഗ്ധ ഉപദേശം തേടേണ്ടതാണ്.)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments