മഴക്കാലം എത്തുന്നതോടെ വിരുന്നെത്തുന്നവരാണ് സീസണൽ ഇൻഫ്ലുവൻസയും, വൈറൽ പനിയും മറ്റ് അനുബന്ധ രോഗങ്ങളും.വൈറസുകളും ബാക്ടീരിയകളും ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ദുർബലമായ പ്രതിരോധശേഷി. കാലാവസ്ഥയിലെ മാറ്റങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറൽ പനിക്ക് കാരണമാകും. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മഴക്കാല രോഗങ്ങൾ അപകടസാധ്യത ഉയർത്തുന്നു.നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നിലനിർത്താൻ ഭക്ഷണം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ആൻ്റി-ഓക്‌സിഡൻ്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തികളാലും സമ്പന്നമാണ് ഇഞ്ചി (Ginger).ഇഞ്ചിയിൽ വൈറ്റമിൻ സിയും ആരോഗ്യകരമായ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധ സസ്യങ്ങളിൽ ഒന്നാണ്.
പച്ച ഇഞ്ചി (Raw Ginger): പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് പച്ച ഇഞ്ചി.ഇത് അധികമാർക്കും ഇഷ്ടമാവണമെന്നില്ല , ഇഞ്ചി കഴിക്കാനുള്ള എളുപ്പവഴി, ഒരു ഇഞ്ചി കഷ്ണം എടുത്ത് അതിൽ മഞ്ഞൾ വിതറുക, അതിൻ്റെ രുചി കൂട്ടാൻ ആയി തുറന്ന തീയിൽ ടോസ്റ്റ് എടുക്കുന്നത് നല്ലതാണ്. ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഈ ഒറ്റമൂലി ആശ്വാസം നൽകും.
ഇഞ്ചി ചായ (Ginger Tea) : ജിഞ്ചർ ടീ ഒരു പ്രതിരോധശേഷി ബൂസ്റ്ററായി മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്ന ഡ്രിങ്കായും ഉപയോഗിക്കുന്നു. ജിഞ്ചർ ടീ- നല്ല രുചിയുള്ളതാണെകിലും അതിൽ നാരങ്ങ ചേർക്കുന്നത് ടേസ്റ്റ് കൂട്ടും.
ഇഞ്ചി വെള്ളം(Ginger Water): ജിഞ്ചർ ഇട്ട് വെള്ളം ചൂടാകുന്നത് ശരീരത്തിലെ പ്രതിരോധശേഷി കൂട്ടാൻ പറ്റിയ എളുപ്പ വഴിയാണ്.ഇഞ്ചി ഇട്ട് തിളപ്പിക്കുകയോ അല്ലെക്കിൽ തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുകയോ ചെയ്യാം.
ഇഞ്ചി നീര് (Ginger Juice Shots):മൺസൂണിൽ ഫിറ്റ്നസ് നിലനിർത്താൻ ജിഞ്ചർറൂട്ടിൽ നിന്ന് നേരിട്ട് വേർതിരിച്ചെടുത്ത ഇഞ്ചി നീര് കഴിക്കുന്നത് വളരെ ആരോഗ്യകരമാണ്. കാലാനുസൃതമായ പനി, ചുമ, ജലദോഷ മാറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ഇഞ്ചി കറി (Ginger In Curry ): . ആഹാരം തയ്യാറാക്കാൻ ഇഞ്ചി പേസ്റ്റ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് ഇഞ്ചി കഷ്ണങ്ങൾ, ഇഞ്ചി അരിഞ്ഞത് അല്ലെങ്കിൽ അതിൻ്റെ പേസ്റ്റ് എന്നിവ ചേർക്കാം.