Tuesday, April 29, 2025

HomeHealth & Fitnessശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ ? കൂണ്‍ കഴിക്കാമോ പരിഹാരമുണ്ട്

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ ? കൂണ്‍ കഴിക്കാമോ പരിഹാരമുണ്ട്

spot_img
spot_img

മലയാളികളുടെ തീന്‍മേശയില്‍ അത്ര പരിചിതമല്ലാത്ത ഭക്ഷ്യപദാര്‍ത്ഥമാണ് കൂണ്‍. ഒരു നേരമെങ്കിലും കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുക.പ്രോട്ടീന്‍, അമിനോ ആസീഡ് എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വലിയമാറ്റം കൊണ്ടുവരാം.

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമായ കൂണ്‍ രോഗപ്രതിരോധ ശേഷി കൂട്ടാനും ഉത്തമമാണ്. സോഡിയം വളരെ കുറവുള്ള കൂണില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണകരമാണ്.

ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് സാധിക്കും.ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ കൂണ്‍ കാഴ്ചശക്തി വര്‍ധിപ്പിക്കും.

ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് നിങ്ങളെങ്കില്‍ കൂണ്‍ നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാത്സ്യത്തിന്‍റെ കലവറയായ കൂണ്‍ എല്ലുകളുടെ സംരക്ഷണത്തിനും സഹായകമാണ്.

നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ കൂണ്‍ ഉള്‍പ്പെടുത്താം. കൂണ്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കലോറിയും കുറവാണ്.ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments