Tuesday, April 29, 2025

HomeHealth & Fitnessപച്ചയോ, ചുവപ്പോ? ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്ന മുളക് ഏത്?

പച്ചയോ, ചുവപ്പോ? ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്ന മുളക് ഏത്?

spot_img
spot_img

മുളക് ഇല്ലാത്ത ഭക്ഷണം നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഭക്ഷണങ്ങൾക്ക് രുചിയും മണവും നൽകുക മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും മുളകുകൾക്കുണ്ടെന്ന് പലർക്കും അറിയാമല്ലോ.

പ്രധാനമായും പച്ച, ചുവപ്പ് മുളകുകളാണ് നാം ഭക്ഷണത്തിൽ ഉപയോഗിക്കാറ്. ഇതിൽ ഏതാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്നത് എന്ന് പരിശോധിക്കാം.

ഹെൽത്ത് ലൈൻ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ഒരു ടേബിൾ സ്പൂൺ ചുവന്ന മുളകിന്റെ 88 ശതമാനവും ജലമാണ്. 0.3 ഗ്രാം പ്രോട്ടീൻ, 1.3 ഗ്രാം പഞ്ചസാര, 0.2 ഗ്രാം ഫൈബർ, 0.1 ഗ്രാം ഫാറ്റ് എന്നിവയാണ് ഒരു ടേബിൾ സ്പൂൺ ചുവന്ന മുളകിൽ അടങ്ങിയിട്ടുള്ളത്.

കൂടാതെ, ശരീരത്തിന് ആവശ്യമായ വിറ്റാമിൻ C, വിറ്റാമിൻ B6, വിറ്റാമിൻ K1, വിറ്റാമിൻ A, പൊട്ടാസ്യം, കോപ്പർ എന്നിവയും ചുവന്ന മുളകിൽ ധാരാളമായിട്ടുണ്ട്.

അതേസമയം, ഒരു കപ്പ് പച്ചമുളകിൽ 52.76 ശതമാനം വിറ്റാമിൻ സി, 36.80 ശതമാനം സോഡിയം, 23.13 ശതമാനം അയേൺ, 18.29 ശതമാനം വിറ്റാമിൻ ബി9, 12.85 ശതമാനം ബി6 എന്നിവ അടങ്ങുന്നു.

ഇതുകൂടാതെ, വിറ്റാമിൻ എ, ബി, സി, ഇ, പി, മാഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട് പച്ചമുളകിൽ. ഇവയെല്ലാം ശരീരത്തിന് വളരെ ആവശ്യവുമാണ്.

പച്ചമുളകാണോ, ചുവന്ന മുളകാണോ ശരീരത്തിന് കൂടുതൽ ഗുണമെന്ന താരതമ്യപ്പെടുത്തിയാൽ പച്ചമുളക് എന്നാണ് ഉത്തരം. ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചമുളകിൽ കലോറിയും കുറവാണ്. ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ, എൻഡോർഫിൻ എന്നിവയാലും സമ്പന്നമാണ് പച്ചമുളക്.

മാത്രമല്ല, ചുവന്ന മുളക് ധാരാളമായി ഉപയോഗിക്കുന്നത് നെഞ്ചെരിച്ചിലുണ്ടാക്കും. ഇത് പെപ്റ്റിക് അൾസറിന് കാരണമായേക്കും. മാത്രമല്ല, കടകളിൽ ലഭിക്കുന്ന പല മുളകു പൊടികളിലും ആരോഗ്യത്തിന് ഹാനീകരമായ കൃത്രിമ നിറങ്ങളും ഉപയോഗിക്കാറുണ്ട്.

പച്ചമുളകിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉമിനീർ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇത് ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.

പ്രമേഹരോഗികൾക്കും നല്ല ഔഷധമാണ് പച്ചമുളക്. ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാൻ പച്ചമുളക് നല്ലതാണ്. കലോറി ഇല്ലാത്തതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പച്ചമുളക് പരീക്ഷിക്കാം. മാത്രമല്ല, പച്ചമുളക് കലോറി എരിച്ച് മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നു. അതിന്റെ ഫലമായി ശരീരഭാരം കുറയ്ക്കാം.

പച്ചമളകിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പച്ചമുളക് അമിതമായ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments