കറന്‍സികളിലൂടെ കോവിഡ് വ്യാപനം ഉണ്ടാകില്ലന്ന് പുതിയ പഠനം.അമേരിക്കയിലെ ബ്രിഗ്ഹാം യങ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.
കറന്‍സി നോട്ടുകളില്‍ സാര്‍സ് കോവ്-2 വൈറസ് നിക്ഷേപിച്ച ശേഷമാണ് പഠനം നടത്തിയത്. കറന്‍സി നോട്ടുകളില്‍ അര മണിക്കൂറിനുശേഷം പരിശോധിച്ചാല്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
അമേരിക്കന്‍ ഡോളര്‍ ബില്‍, ക്വാര്‍ട്ടര്‍, പെന്നി, ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. കറന്‍സികളില്‍ അര മണിക്കൂറിനുശേഷം വൈറസ് സാന്നിധ്യം കാണുന്നില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡുകളില്‍ അരമണിക്കൂറിനുശേഷം 90% വൈറസ് മാത്രമാണ് കുറഞ്ഞത്. 48 മണിക്കൂര്‍ കഴിയുമ്ബോഴും ക്രെഡിറ്റ് കാര്‍ഡുകളില്‍ സജീവമായ വൈറസിനെ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.