Saturday, September 7, 2024

HomeHealth and Beautyചായയും കാപ്പിയും കുറയ്ക്കണം, ഭക്ഷണശേഷം ഒഴിവാക്കണമെന്നും ഐ.സി.എം.ആര്‍

ചായയും കാപ്പിയും കുറയ്ക്കണം, ഭക്ഷണശേഷം ഒഴിവാക്കണമെന്നും ഐ.സി.എം.ആര്‍

spot_img
spot_img

സാംക്രമികേതര രോഗങ്ങളേയും ജീവിതശൈലീ രോഗങ്ങളേയുമൊക്കെ പ്രതിരോധിക്കാന്‍ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വരുത്തേണ്ട പ്രധാന മാറ്റങ്ങളെക്കുറിച്ച് ഐ.സി.എം.ആര്‍. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഉപ്പും മധുരവും കൊഴുപ്പും കുറയ്ക്കുക, പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക, പ്രോട്ടീന്‍ പൗഡര്‍ ഉപയോഗം ഒഴിവാക്കുക തുടങ്ങി പതിനേഴോളം മാര്‍ഗനിര്‍ദേശങ്ങളാണ് ഐ.സി.എം.ആര്‍ പുറത്തിറക്കിയത്. ചായയുടേയും കാപ്പിയുടേയും ഉപഭോഗത്തേക്കുറിച്ചും ഐ.സി.എം.ആര്‍. വ്യക്തമാക്കുന്നുണ്ട്. ഇവ രണ്ടും മിതമായ രീതിയിലാകണമെന്നാണ് ഐ.സി.എം.ആര്‍. നിര്‍ദേശിക്കുന്നത്.

ചായയും കാപ്പിയും ദിവസത്തില്‍ മൂന്നും നാലും തവണയൊക്കെ ശീലമാക്കിയിട്ടുള്ള ഇന്ത്യക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ് ഈ നിര്‍ദേശം. ഭക്ഷണത്തിനു തൊട്ടുമുമ്പോ അതുകഴിഞ്ഞയുടനോ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പാടേ ഒഴിവാക്കണമെന്നാണ് പറയുന്നത്.

ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട് ഇത് കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമല്ല ഇവയോടുള്ള ആസക്തി വര്‍ധിപ്പിച്ച് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്ക് ആക്കുമെന്നും ഐ.സി.എം.ആര്‍. ഗവേഷകര്‍ പറയുന്നു.

മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പും കഴിഞ്ഞശേഷവും ചായയും കാപ്പിയും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഇതിനുകാരണവും വ്യക്തമാക്കുന്നുണ്ട്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിന്‍ എന്ന ഘടകം ശരീരത്തില്‍ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണത്. അതായത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഇരുമ്പിന്റെ അളവിനെ ആഗിരണം ചെയ്യുന്നത് തടയാന്‍ ടാനിന് കഴിയും. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവിനെ കുറയ്ക്കും. ഇത് കോശങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനും അനീമിയ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകും.

മാത്രമല്ല പാലില്ലാതെ ചായ കുടിക്കുന്നതിന്റെ മെച്ചവും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നുണ്ട്. ഇത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഉദരാര്‍ബുദത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. അതേസമയം കോഫി കുടിക്കുന്നത് കൂടുന്നതിലൂടെ രക്തസമ്മര്‍ദം വര്‍ധിക്കുകയും ഹൃദയമിടിപ്പിന്റെ താളത്തില്‍ തകരാറുണ്ടാവുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments