ശരീരഭാരം കുറയ്ക്കുന്നതിന് ധാരാളമാളുകള്‍ കാര്‍ഡിയോ വ്യായാമം മാത്രം ചെയ്യുന്നുണ്ട്. എന്നാല്‍, കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമത്തിന് പുറമെ വെയ്റ്റ്‌ലിഫ്റ്റിങ് പോലുള്ള ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങളും ശരീരഭാരം കുറയ്ക്കുന്നതില്‍ തുല്യപ്രാധാന്യം അര്‍ഹിക്കുന്നു. ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തില്‍ കുറയ്ക്കാനും സാധിക്കും. ആഴ്ചയില്‍ 45 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ വെറുതെയിരിക്കുമ്പോള്‍ പോലും കലോറി കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
3. വെറുംവയറ്റില്‍ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും
ഒട്ടുമിക്കയാളുകളും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്ന ഒന്നാണ് ഇക്കാര്യം. സന്തുലിതമായ ഒരു ആഹാരക്രമമില്ലാതെ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍നേരം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ക്കൗട്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. രാവിലെ ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതെയിരിക്കുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കും. വേഗത്തില്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യപ്രദവും മികച്ചതുമായ പ്രഭാതഭക്ഷണം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതായിരിക്കും ഉചിതം.
4. കാര്‍ഡിയോ വ്യായാമം രാവിലെ ചെയ്യുന്നതാണ് രാത്രിയിലേക്കാള്‍ മെച്ചം

വ്യായാമം ചെയ്യുന്നതിന് തെറ്റായത്, അല്ലെങ്കില്‍ ശരിയായ സമയം എന്നൊന്നില്ല. എന്നാല്‍, സ്ഥിരമായി ഇവ ചെയ്യുന്നുവെന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള ഫലം വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
5. മണിക്കൂറുകള്‍ നീളുന്ന ശരീരഭാരം കുറയ്ക്കുന്ന വ്യായാമങ്ങളേക്കാള്‍ നല്ലത് 10 മിനിറ്റ് കാര്‍ഡിയോ വ്യായാമം ചെയ്യുന്നതാണ്
നിങ്ങള്‍ ഒരു മണിക്കൂര്‍ ഓടുന്നതും 10 മുതല്‍ 20 മിനിറ്റ് നേരത്തേക്ക് കടുപ്പമേറിയ വ്യായാമങ്ങൾ ചെയ്യുന്നതും കലോറി കുറയ്ക്കാന്‍ തന്നെയാണ് സഹായിക്കുന്നത്. എന്നാല്‍, കഠിനമായ വ്യായാമമുറകളിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് മിക്കയാളുകളും ധരിച്ച് വെച്ചിരിക്കുന്നത്. ഇതൊരു മിഥ്യാധാരണമാത്രമാണ്.
ഇവയൊക്കെയാണ് കാര്‍ഡിയോ വ്യായാമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുവെയുള്ള മിഥ്യാധാരണകള്‍. ഇവയെല്ലാം മാറ്റിവെച്ച് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാന്‍ തയ്യാറെടുക്കാം.