Tuesday, June 3, 2025

HomeHealth & Fitnessപുകവലി: പുകവലിക്കാത്തവരെയും രോഗികളാക്കുന്നത് എങ്ങനെ?

പുകവലി: പുകവലിക്കാത്തവരെയും രോഗികളാക്കുന്നത് എങ്ങനെ?

spot_img
spot_img

മനുഷ്യശരീരത്തിൽ പുകയില ഉപയോഗത്തിന്റെ ദോഷഫലങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പുകവലിക്കുന്ന ആളുകളെപ്പോലെ തന്നെ അത് ശ്വസിക്കുന്ന ആളുകളിലും അപകട സാധ്യത വളരെ വലുതാണ്. അതിനാൽ പുകവലിക്കുന്നവരെ പോലെ തന്നെ പുകവലിക്കാത്തവരെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. എൻവയോൺമെന്റൽ ടുബാക്കോ സ്മോക്ക് (ഇടിഎസ്) എന്ന് അറിയപ്പെടുന്ന സെക്കൻഡ് ഹാൻഡ് സ്‌മോക്ക്, പുകവലിക്കാർ പുറം തള്ളുന്ന പുകയിലൂടെയും പുകയില ഉൽപന്നങ്ങൾ കത്തുന്ന പുകയും സംയോജിച്ചാണ് രൂപപ്പെടുന്നത്. അതേസമയം സിഗരറ്റോ മറ്റെന്തെങ്കിലും പുകയില ഉത്പന്നങ്ങളോ കത്തുമ്പോഴുണ്ടാകുന്ന പുക മുടി, ഫർണിച്ചർ, പരവതാനി, വസ്ത്രങ്ങൾ, ചുവരുകൾ തുടങ്ങിയ വസ്തുക്കളിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴുമാണ് തേർഡ് ഹാൻഡ് പുക രൂപം കൊള്ളുന്നത്. ഇവ രണ്ടിലും 7,000-ത്തിലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകും. ഇതിൽ 70 എണ്ണമെങ്കിലും ക്യാൻസറിന് കാരണമാകുന്നവയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

സെക്കൻഡ് ഹാൻഡ്, തേർഡ് ഹാൻഡ് സ്മോക്കിലൂടെ കുട്ടികൾക്കുണ്ടാക്കുന്ന അപകടസാധ്യതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

1. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ: സെക്കൻഡ്, തേർഡ് ഹാൻഡ് സ്മോക്ക് ശ്വസിക്കുന്ന കുട്ടികൾക്ക് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പുകയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ജനിതക പരിവർത്തനത്തിനും അസാധാരണമായ കോശ വളർച്ചയ്ക്കും കാരണമാകാം. കൂടാതെ ഇത് ലിംഫാറ്റിക് സിസ്റ്റത്തിൽ സംഭവിക്കുന്ന ട്യൂമറായ ലിംഫോമയുടെ വികാസത്തിലേക്കും നയിക്കാം.

രക്താർബുദം : രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഒരു അർബുദമാണ് ഇത്. സെക്കൻഡ്, തേർഡ് ഹാൻഡ് പുക ശ്വസിക്കുന്ന കുട്ടികളെ ഇത് ബാധിച്ചേക്കാം. രാസവസ്തുക്കൾ കോശങ്ങളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തകോശങ്ങൾക്കുള്ളിലെ ഡിഎൻഎയെ നശിപ്പിക്കുകയും ചെയ്യും. ഇത് കോശങ്ങളുടെ അസാധാരണ വളർച്ചയ്ക്കും രക്താർബുദത്തിന്റെ വികാസത്തിനും കാരണമാകും.

3. സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം (SIDS) : ഈ പുക ശ്വസിക്കുന്ന കുട്ടികൾ വിഷ രാസവസ്തുക്കൾ ആണ് ശ്വസിക്കുന്നത്. ഇത് അവരുടെ ശ്വസനത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കാം. പല രാസവസ്തുക്കളും കുഞ്ഞിന്റെ ശ്വസനത്തെയും ഹൃദയമിടിപ്പിനെയും തടസ്സപ്പെടുത്തുന്നതിനാൽ SIDS നുള്ള സാധ്യത കുട്ടികൾക്ക് വർദ്ധിക്കും. ഇത് വിശദീകരിക്കാനാകാത്തതും അപ്രതീക്ഷിതവുമായ മരണത്തിലേക്ക് നയിക്കാറാണ് പതിവ്.

4. ബ്രെയിൻ ട്യൂമർ: സെക്കൻഡ്, തേർഡ് ഹാൻഡ് സ്മോക്കിൽ അടങ്ങിയിരിക്കുന്ന നിരവധി കാർസിനോജനുകൾ കുട്ടികളുടെ ശരീരത്തിൽ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. കാരണം കുട്ടികളിൽ പ്രതിരോധ സംവിധാനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പുകയിൽ നിന്നുള്ള ഹാനികരമായ രാസവസ്തുക്കളായ ബെൻസീൻ, ഫോർമാൽഡിഹൈഡ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ തലച്ചോറിലെ ട്യൂമറുകളുടെ വളർച്ചയ്ക്ക് കാരണമാകും. അതിനാൽ പുകവലി രഹിത അന്തരീക്ഷം സൃഷ്ടിക്കുകയും സെക്കൻഡ്, തേർഡ് ഹാൻഡ് സ്മോക്കിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

മുതിർന്നവരിൽ ഇതിന്റെ അപകട സാധ്യത

1. സ്ട്രോക്ക്, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം: പുകയിലൂടെ മുതിർന്നവർ അവരുടെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്ന വിഷ രാസവസ്തുക്കൾ ശ്വസിക്കുകയും ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുകയും സ്ട്രോക്കിനും മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. കൂടാതെ ഈ വിഷ കണങ്ങൾ വീക്കം ഉണ്ടാക്കുകയും രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ അവസ്ഥ മുതിർന്നവരിൽ രക്തയോട്ടം തടസ്സപ്പെടുത്തുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

2. കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കും: ഈ പുകയിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ മനുഷ്യ ശരീരത്തിലെ കരളിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചേക്കാം. മനുഷ്യശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നതിൽ കരളിന് പ്രധാന പങ്കുണ്ട്. എങ്കിലും പുകവലിക്കുന്ന ഒരാൾ പുറന്തള്ളുന്ന പുക നിരന്തരം ശ്വസിക്കുന്നതിലൂടെ പ്രായമായവർക്ക് കരൾ തകരാറ്, വീക്കം, ഓക്സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

3. കാൻസർ: സെക്കന്റ് ആൻഡ് തേർഡ് ഹാൻഡ് പുകയിൽ അടങ്ങിയിരിക്കുന്ന അർബുദ പദാർത്ഥങ്ങളുടെ സാന്നിധ്യം പുകവലിക്കാത്തവരിൽ ശ്വാസകോശം, തൊണ്ട, സ്തനാർബുദം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഈ വിഷ പദാർത്ഥങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ കോശങ്ങളിലെയും മറ്റ് ശരീരഭാഗങ്ങളിലെയും ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തി കാൻസർ കോശങ്ങൾ രൂപപ്പെടാൻ കാരണമാകും.

അലർജികൾ : മറ്റൊരാൾ വലിച്ച് പുറന്തള്ളിയ പുകയുടെ അവശിഷ്ടങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ ചില ആളുകൾക്ക് അലർജി ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് വളരെ സെൻസിറ്റീവായ വ്യക്തികളിൽ ചൊറിച്ചിൽ, തുമ്മൽ, ചർമം ചൊറിഞ്ഞു പൊട്ടൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിവയ്ക്ക് കാരണമാകാറുണ്ട്.

പുകവലിക്കാത്തവരെ എങ്ങനെ ഈ പുകയിൽ നിന്ന് സംരക്ഷിക്കാം

1.

. പുകവലി രഹിത നിയമ നടപടികൾ കൊണ്ടുവരിക: പുകവലിക്കാത്തവരെ ഈ പുകയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് സമഗ്രമായ പുകവലി രഹിത നിയമനിർമ്മാണം നടപ്പിലാക്കണം. കൂടാതെ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഈ നിയമങ്ങളിൽ ഉൾപ്പെടുത്തണം.

2. പൊതുജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടുള്ള ക്യാമ്പയിനുകൾ : പുകവലിയിലൂടെ പുറന്തള്ളപ്പെടുന്ന പുകയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് ഇതിൽ നിർണായകമാണ്. ബോധവൽക്കരണ കാമ്പെയ്‌നുകൾ വ്യക്തികളെ അവർ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ മനസ്സിലാക്കാനും പുകവലിക്കുന്നവരെ പുകവലിക്കാത്തവരെ കൂടി പരിഗണിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

3. പുകവലി രഹിത ചുറ്റുപാടുകൾ പ്രോത്സാഹിപ്പിക്കുക: പുകവലി നിരോധിച്ചുകൊണ്ടുള്ള പുകവലി രഹിത നയങ്ങൾ ബിസിനസുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെടുത്തുക. ഇതിൽ റെസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, പാർക്കുകൾ, വിനോദ മേഖലകൾ എന്നിവയും ഉൾപ്പെടുത്തുന്നത് ഉചിതമാണ്. പുകവലി രഹിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നത് പുകവലിക്കാത്തവരെ സംരക്ഷിക്കുകയും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും.

4. പുകവലിക്ക് വേണ്ടി മാത്രം പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തുക: സമ്പൂർണ്ണ പുകവലി നിരോധനം സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങൾ ഇതിനുവേണ്ടി സൃഷ്ടിക്കുന്നത് പുകവലിക്കാത്തവരിൽ ഈ പുകയുമായുള്ള സമ്പർക്കം കുറക്കാൻ സഹായിക്കും. ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടതായിരിക്കണം. ശരിയായ വെന്റിലേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കണം.

5. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുക: പുകവലിക്കാത്തവരെ സെക്കൻഡ്, തേർഡ് ഹാൻന്റ് സ്മോക്കിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ആളുകളെ പുകവലി ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുകവലിക്കാർക്ക് സ്വീകാര്യമായതും ഉൾക്കൊള്ളാൻ ആവുന്നതുമായ പുകവലി നിർത്തൽ പരിപാടികളും ബോധവൽക്കരണവും നൽകണം.

3. പുകവലി രഹിത ചുറ്റുപാടുകൾ പ്രോത്സാഹിപ്പിക്കുക: പുകവലി നിരോധിച്ചുകൊണ്ടുള്ള പുകവലി രഹിത നയങ്ങൾ ബിസിനസുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെടുത്തുക. ഇതിൽ റെസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, പാർക്കുകൾ, വിനോദ മേഖലകൾ എന്നിവയും ഉൾപ്പെടുത്തുന്നത് ഉചിതമാണ്. പുകവലി രഹിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നത് പുകവലിക്കാത്തവരെ സംരക്ഷിക്കുകയും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും.

4. പുകവലിക്ക് വേണ്ടി മാത്രം പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തുക: സമ്പൂർണ്ണ പുകവലി നിരോധനം സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങൾ ഇതിനുവേണ്ടി സൃഷ്ടിക്കുന്നത് പുകവലിക്കാത്തവരിൽ ഈ പുകയുമായുള്ള സമ്പർക്കം കുറക്കാൻ സഹായിക്കും. ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടതായിരിക്കണം. ശരിയായ വെന്റിലേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കണം.

5. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുക: പുകവലിക്കാത്തവരെ സെക്കൻഡ്, തേർഡ് ഹാൻന്റ് സ്മോക്കിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ആളുകളെ പുകവലി ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുകവലിക്കാർക്ക് സ്വീകാര്യമായതും ഉൾക്കൊള്ളാൻ ആവുന്നതുമായ പുകവലി നിർത്തൽ പരിപാടികളും ബോധവൽക്കരണവും നൽകണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments