Thursday, May 29, 2025

HomeHealth & Fitnessപുരുഷന്മാരെ ബാധിക്കുന്ന പ്രധാന അർബുദം; പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പുരുഷന്മാരെ ബാധിക്കുന്ന പ്രധാന അർബുദം; പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

spot_img
spot_img

പുരുഷന്മാരില്‍ സാധാരണമായി കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. ആഗോളതലത്തില്‍ പുരുഷന്മാരില്‍ കാന്‍സറുമായി ബന്ധപ്പെട്ട മരണങ്ങളുടെ ആറാമത്തെ പ്രധാന കാരണമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. നമ്മുടെ രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത ക്രമാതീതമായി വര്‍ദ്ധിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറുകളില്‍ 70 ശതമാനവും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് കണ്ടുവരുന്നത്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ ഒട്ടുമിക്ക കേസുകളും വിജയകരമായി ചികിത്സിക്കാന്‍ കഴിയും, പ്രത്യേകിച്ച് നെര്‍വ്-സ്പാറിംഗ് റോബോട്ടിക് പ്രോസ്റ്റേറ്റ്ടെക്ടോമൈടെക്നിക്കിന്റെ വരവോടെ ഇത് സാധ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍, ത്രീവത കുറഞ്ഞ രീതിയിലാണ് രോഗം വരുന്നതെങ്കില്‍, ഡോസ് കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് തന്നെ രോഗികള്‍ക്ക് ഇതിനെ അതിജീവിക്കാന്‍ സാധിക്കും.

പ്രോസ്റ്റേറ്റ് കാന്‍സറിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍, 45 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ വര്‍ഷം തോറും സെറം പിഎസ്എ ടെസ്റ്റ് നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബത്തിലെ ആര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സറര്‍ ഉണ്ടെങ്കിലും, 40 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ വര്‍ഷം തോറും സെറം പിഎസ്എ ഇവാലുവേഷന്‍ നടത്തണം.

പരിശോധനയില്‍ പിഎസ്എ ഉയര്‍ന്ന അളവിലുണ്ടെങ്കിൽ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ശേഷവും പിഎസ്എ ഉയർന്നാൽ ഫ്രീ പിഎസ്എ, പിഎസ്എ വെലോസിറ്റി, പിഎസ്എ ഡെന്‍സിറ്റി തുടങ്ങിയ പ്രത്യേക പരിശോധനകള്‍ നടത്തി കാന്‍സറിനുള്ള സാധ്യത വിലയിരുത്താവുന്നതാണ്. ഒരു ട്രാന്‍സ്റെക്റ്റല്‍ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ട്രസ് ബയോപ്സി എന്നിവയും രോഗം കണ്ടുപിടിക്കാനുള്ള ചില പരിശോധനകളാണ്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ രോഗിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. നെര്‍വ് സ്‌പ്രെഡിംങ് റോബോട്ടിക് റാഡിക്കല്‍ പ്രോസ്റ്റെക്ടമി ചെയ്യുന്നതിലൂടെ ഓര്‍ഗന്‍ കണ്‍ഫൈന്‍ഡ് ഇന്റിമിഡേറ്റ് ഗ്രേഡ് കാന്‍സറിന് മികച്ച ചികിത്സ ലഭിക്കും. അതേസമയം, ഉയര്‍ന്ന ഗ്രേഡ് കാന്‍സറിനോ അഡ്വാന്‍സ്ഡ് കാന്‍സറിനോ മള്‍ട്ടിമോഡാലിറ്റി ട്രീറ്റ്‌മെന്റ് ആവശ്യമാണ്.

ചികിത്സ ആസൂത്രണം ചെയ്യുന്നതിനുള്ള ചില ടെസ്റ്റുകൾ

1. PSMA പെറ്റ് സ്‌കാന്‍

2.പിരാഡ് സ്‌കോറിംഗുള്ള പെല്‍വിസിന്റെ എംആര്‍ഐ

3.ബികെ – എംആര്‍ ഫ്യൂഷന്‍ ബയോപ്‌സി

(ഡോ.മോഹന്‍ കേശവമൂര്‍ത്തി, ഡയറക്ടര്‍ – യൂറോളജി, യൂറോ-ഓങ്കോളജി, ആന്‍ഡ്രോളജി, ട്രാന്‍സ്പ്ലാന്റ് & റോബോട്ടിക് സര്‍ജറി, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍സ്, ബാംഗ്ലൂര്‍, ചെയര്‍മാന്‍ – റീനല്‍ സയന്‍സസ് സ്‌പെഷ്യാലിറ്റി കൗണ്‍സില്‍, ഫോര്‍ട്ടിസ് ഹോസ്പിറ്റൽസ്, ഇന്ത്യ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments